scorecardresearch

കിണറ്റിൽ വിചിത്ര ശബ്ദം; പ്രേതമെന്ന് ഭയന്ന് നാട്ടുകാർ; യുവാവ് കുടുങ്ങിക്കിടന്നത് മൂന്നു ദിവസം

വനത്തിൽ നിന്ന് വിചിത്രമായ നിലവിളി കേൾക്കുന്നതായി പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്

വനത്തിൽ നിന്ന് വിചിത്രമായ നിലവിളി കേൾക്കുന്നതായി പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്

author-image
Trends Desk
New Update
Chinese man trapped well

ചിത്രം: ഇൻസ്റ്റഗ്രാം

ചൈനയിൽ പൊട്ടകണറ്റിൽ വീണ യുവാവ് കുടുങ്ങി കിടന്നത് മൂന്നു ദിവസം. തായ്‌ലൻഡ്-മ്യാൻമർ അതിർത്തിക്ക് സമീപമാണ് സംഭവം. 22 കാരനായ ലിയു ചുവാനിയാണ് ദിവസങ്ങളോളം കിണറ്റിൽ കഴിഞ്ഞത്. പ്രദേശം ചുറ്റിക്കാണാൻ എത്തിയതായിരുന്നു ലിയു.

Advertisment

വനത്തിൽ നിന്ന് വിചിത്രമായ നിലവിളി കേൾക്കുന്നതായി തക് പ്രവിശ്യയിലെ മെയ് സോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്. ദിവസങ്ങളോളം കിണറ്റിൽ നിന്ന് നിലവിളി കേട്ടിരുന്നതായും, പ്രേതമാണെന്ന് കരുതി നാട്ടുകാർ ഭയപ്പെട്ട് അങ്ങോട്ട് പോയില്ലെന്നും ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.

മൂന്നു ദിവസം ഭക്ഷണം കഴിക്കാതെ അവശ നിലയിൽ പരിക്കുകളോടെയാണ് യുവാവിനെ പുറത്തെടുത്തത്. കൈകാലുകളിൽ ചതവും, കൈത്തണ്ടയിൽ ഒടിവും ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ആദ്യ ദിവസം യുവാവ് തുടർച്ചയായി അലറി വിളിച്ചിരുന്നു, പിന്നീട് ശരീരത്തിലെ ഊർജം നിലനിർത്താൻ നിലവിളിക്കുന്നത് മണിക്കൂറിൽ ഓരോ തവണ വീതമാക്കി ചുരുക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisment

രക്ഷാപ്രവർത്തനം 30 മിനിറ്റ് നീണ്ടു. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കിണർ അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ദി യൂണിവേഴ്‌സൽ ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Read More

Viral Post Rescue China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: