/indian-express-malayalam/media/media_files/2024/12/06/IkbQ1Xa5CGKGA589DQFN.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഒമാനിൽ നിന്നുള്ള ഒരു 'കേരള തനിമ'യുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൊട്ടാരക്കര സ്വദേശിയുടെ ഫാമിന്റെ കാഴ്ചകളാണ് വീഡിയോയിലുള്ളത്. തെങ്ങും വാഴത്തോപ്പുമെല്ലാമായി ഒമാനിലെ ഈ ഫാം കേരളം തന്നെയാണെന്നേ ഒറ്റനോട്ടത്തിൽ ആരും പറയൂ.
ഒമാനിലെ സലാലയിലാണ് കൊട്ടാരക്കര സ്വദേശിയായ സുനിലിന്റെ മനോഹരമായ വീടും ഫാമും ഉള്ളത്. ട്രാവൽ സ്റ്റാർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ഫാമിലെ വാഴ തോപ്പും മരങ്ങളുമെല്ലാം കേരളത്തെ ഓർമ്മിപ്പിക്കും.
"ഒമാൻ സലാലയിൽ എത്തിയപ്പോൾ കൊട്ടാരക്കരക്കാരൻ സുനിലേട്ടൻ്റെ കൃഷി ഫാം സന്ദർശിക്കാൻ പോയപ്പോൾ" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. "ഇതിപ്പോ കേരളത്തിലേക്കളും തെങ്ങുണ്ടല്ലോ," "ഒമാനിലെ കേരളം", "പാലക്കാട് കാണിച്ചു പറ്റിക്കുന്നോ" തുടങ്ങി രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Read More
- കിണറ്റിൽ വിചിത്ര ശബ്ദം; പ്രേതമെന്ന് ഭയന്ന് നാട്ടുകാർ; യുവാവ് കുടുങ്ങിക്കിടന്നത് മൂന്നു ദിവസം
- അപ്രതീക്ഷിത അതിഥിയുമൊത്ത് തരൂർ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ
- പാരാഗ്ലൈഡറിൽ മാസ്സ് എൻട്രി; പറന്നിറങ്ങിയത് മുഖ്യാതിഥിയുടെ മേൽ; വീഡിയോ വൈറൽ
- ആരാണ് വെങ്കട്ട ദത്ത സായ്? സിന്ധുവിന്റെ വരനെ തിരഞ്ഞ് ആരാധകർ
- ഏത് താനോസും ഇനി ഒന്നു വിയർക്കും; ഇതു കേരളത്തിന്റെ 'സൂപ്പർ ഹീറോസ്'; വൈറലായി എഐ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.