scorecardresearch

കല്യാണക്കുറിയിലും കരമടച്ച് വില്ലേജ് അസിസ്റ്റന്റ്; വ്യത്യസ്തനാണ് ഭജലാൽ

വിവാഹ ക്ഷണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിൽനിന്നാണ് ഭജലാലിന്റെ ഉള്ളിൽ ഈ ആശയം ഉണ്ടായത്

വിവാഹ ക്ഷണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിൽനിന്നാണ് ഭജലാലിന്റെ ഉള്ളിൽ ഈ ആശയം ഉണ്ടായത്

author-image
Trends Desk
New Update
Wedding Invitation Design

വിവാഹ ക്ഷണക്കത്ത്

എറണാകുളം പള്ളൂരുത്തി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഭജലാലിന്റെ കല്യാണക്കുറി പൊട്ടിച്ച് നോക്കിയപ്പോൾ ആളുകൾ ആദ്യം ഒന്ന് അമ്പരന്നു. കല്യാണക്കുറിയാണോ അതോ കരമടച്ച രസീതാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. കരമടച്ച രസീതിന്റെ മാതൃകയിലുള്ള കല്യാണക്കുറിയെന്ന് മനസിലായതോടെ പലരുടെയും മുഖത്ത് ചിരി പടർന്നു.

Advertisment

വിവാഹ ക്ഷണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിൽനിന്നാണ് ഭജലാലിന്റെ ഉള്ളിൽ ഈ ആശയം ഉണ്ടായത്. കരമടച്ച രസീത് പോലെയൊരു ക്ഷണക്കത്ത്. കല്യാണക്കുറിയുടെ മുകളിൽ സര്‍ക്കാര്‍ മുദ്രയ്ക്കുപകരം ഗണപതിയുടെ ചിത്രം വച്ചതൊഴിച്ചാൽ ബാക്കിയെല്ലാം അതുപോലെ. ചടങ്ങ്, സമയം, സ്ഥലം, വിശദാംശങ്ങള്‍ എന്നിങ്ങനെ കല്യാണത്തിന്റെ വിവരങ്ങളെല്ലാം കരമടച്ച രസീതിന്റെ മാതൃകയില്‍. 

വരന്റെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും 'വരന്‍, വധു എന്നിവരുടെ വിവരങ്ങള്‍' എന്ന വിവരണത്തോടെ വധൂവരന്‍മാരുടെ മാതാപിതാക്കളുടെ വിവരവും നൽകിയിട്ടുണ്ട്. വിവാഹസത്കാര വേദി ക്യു.ആര്‍. കോഡായി കൊടുത്തിട്ടുണ്ട്. ചേര്‍ത്തല തണ്ണീര്‍മുക്കം കണ്ണങ്കര കാട്ടിപ്പറമ്പില്‍ ഭക്തവത്സലന്റെയും സി.കെ. ഓമനയുടെയും മകനാണ് ഭജലാൽ. വെള്ളിയാകുളം ഗവ. യു.പി. സ്‌കൂള്‍ അധ്യാപികയാണ് വധു ആതിരാ വിനോഷ്. നാളെയാണ് ഇരുവരുടെയും വിവാഹം.

Read More

Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: