/indian-express-malayalam/media/media_files/2024/12/16/SOdSobxVcwynwCTiEzDB.jpg)
ചിത്രം: എക്സ്
ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഒരു ആനയുടെ രസകരമായ വീഡിയോയാണ് എക്സിൽ വൈറലാകുന്നത്. തന്റെ വഴി മുടക്കി നിൽക്കന്ന വ്യക്തിയോട് സൗമ്യമായി മാറാൻ ആവശ്യപ്പെടുന്ന ഒരു ആനയുടെ വീഡിയോയാണിത്.
ആന വരുന്നത് കാണാതെ മാർഗ്ഗ തടസ്സമായി വഴിയിൽ നിൽക്കുന്ന വ്യക്തിയെ വീഡിയോയിൽ കാണാം. ആന ഇയാൾക്ക് അരികിൽ എത്തുമ്പോൾ കാലുകൊണ്ട് മണ്ണു തെറിപ്പിക്കുന്നതും, പെട്ടന്ന് ഇയാൾ ഓടി മാറുന്നതും വീഡിയോയിൽ കാണാം.
Elephant gently reminding the human that he is in the way. pic.twitter.com/Ft6P7ICUf8
— Nature is Amazing ☘️ (@AMAZlNGNATURE) December 14, 2024
ആനയുടെ സൗമ്യതയും ബുദ്ധിപൂർവമായ പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. 23 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 'AMAZlNGNATURE' എന്ന എക്സ് അക്കൗണ്ടാണ് പങ്കുവച്ചത്. 5 ലക്ഷത്തിലധികം കാഴ്‌ചകൾ നേടിയ വീഡിയോയിൽ നിരവധി ആളുകൾ കമന്റുമായെത്തുന്നുണ്ട്.
Read More
- കല്യാണക്കുറിയിലും കരമടച്ച് വില്ലേജ് അസിസ്റ്റന്റ്; വ്യത്യസ്തനാണ് ഭജലാൽ
- "നോക്കൂ, ഇതാരാണെന്നു നോക്കൂ;" സഞ്ജുവിന്റെ വീഡിയോ പങ്കുവച്ച് ശ്രീശാന്ത്
- സർക്കാർ ജോലി മാറി നിൽക്കും; ഉബർ ഡ്രൈവറുടെ ശമ്പളം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
- മിന്നിത്തിളങ്ങി 50,000 ലൈറ്റുകൾ; ക്രിസ്മസിനെ വരവേൽക്കാൽ റോക്ക്ഫെല്ലർ ട്രീ റെഡി; വീഡിയോ
- ഇത് ഒമാനിലെ കൊച്ചുകേരളം; പാലക്കാട് അല്ലേയെന്ന് സോഷ്യൽ മീഡിയ; വീഡിയോ
- കിണറ്റിൽ വിചിത്ര ശബ്ദം; പ്രേതമെന്ന് ഭയന്ന് നാട്ടുകാർ; യുവാവ് കുടുങ്ങിക്കിടന്നത് മൂന്നു ദിവസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.