/indian-express-malayalam/media/media_files/2024/12/28/t1A8HZxJbP3TNonPaI6x.jpg)
ബോളിവുഡിലെ ഒരു കൊച്ചു സെലിബ്രിറ്റിയാണ് ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും മകൾ രാഹാ കപൂർ. ക്യാമറക്കു മുന്നിലെ റാഹയുടെ കുസൃതികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ കൈയ്യിലിരുന്നു ആരാധകർക്കും ഫോട്ടോഗ്രാഫർമാർക്കും ഫ്ലയിങ് കിസ് നൽകുന്ന റാഹയുടെ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്.
രൺബീറിനും ആലിയക്കും ഒപ്പം വിമാനത്താവളത്തിലെത്തിയ റാഹയെ ഫോട്ടോഗ്രാഫർമാർ വിളിക്കുന്നതും, അവരെ കൈവീശി അഭിവാദ്യം ചെയ്യുകയും ഫ്ലയിങ് കിസ് നൽകുകയും ചെയ്യുന്നതാണ് വീഡിയോ. റാഹയുടെ നിഷ്കളങ്കമായ പെരുമാറ്റം കണ്ട് രൺബീറും ആലിയയും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ക്രിസ്മസ് ദിനത്തിൽ റാഹയ്ക്ക് ഒപ്പം പോസു ചെയ്യുന്ന രൺബീറിന്റെയും ആലിയയുടെയും ചിത്രങ്ങൾ വൈറലായിരുന്നു. പാപ്പരാസികളോട്, ഹായ്! മേരി ക്രിസ്മസ് എന്ന് ആശംസിക്കുന്ന റാഹയുടെ വീഡിയേകളും വൈറലായിരുന്നു.
2022 നവംബറിലാണ് രൺബീറും ആലിയയും മകൾ റാഹയെ സ്വാഗതം ചെയ്തത്. ഈ നവംബറിൽ രണ്ടുവയസ്സു തികഞ്ഞു റാഹ, അച്ഛനമ്മാർക്കൊപ്പം ഇവന്റുകളിലും കുടുംബസംഗമങ്ങളിലുമെല്ലാം പങ്കെടുക്കാറുണ്ട്. റാഹയുടെ ഒന്നാം ജന്മദിനം വരെ താര ദമ്പതികൾ മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. തങ്ങൾ അതിന് റെഡിയാകുന്നതു വരെ മകളുടെ ചിത്രം പകർത്തരുതെന്ന് ഇരുവരും പാപ്പരാസികളോടും ആവശ്യപ്പെട്ടിരുന്നു.
Read More
- ടിക്കറ്റെടുക്കാൻ കാശില്ല, യുവാവ് ട്രെയിന് അടിയിൽ തൂങ്ങിക്കിടന്നത് 250 കിലോമീറ്റർ; വീഡിയോ
- ലക്ഷം രൂപയുടെ സ്വർണ നാണയം, 75000 രൂപയുടെ ചിപ്സ്; ഇക്കൊല്ലം ഇന്ത്യക്കാർ ഓൺലൈനിൽ വാങ്ങിക്കൂട്ടിയത്
- 'ഴ' എളുപ്പത്തിൽ പറയാൻ ഒരു ട്രിക്കുണ്ട്; വൈറലായി യോർഗൻ സായിപ്പിന്റെ റീൽ
- 'എക്സ്ക്യൂസ് മീ, ഞാൻ ഒന്നു പൊയ്ക്കോട്ടേ'; വൈറലായി കുഞ്ഞൻ പെൻഗ്വിൻ
- ഭാരം 100 കിലോ; ഗേൾസ് ഹോസ്റ്റലിനു സമീപം കണ്ടെത്തിയ ഭീമൻ പെരുമ്പാമ്പെനെ രക്ഷപെടുത്തി; വീഡിയോ
- 'ഉമ്മച്ചി എന്താ മൂഡ്, പൊളി മൂഡ്;' വൈറലായി നഫീസുമ്മയുടെ മണാലി യാത്ര; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us