scorecardresearch

ടിക്കറ്റെടുക്കാൻ കാശില്ല, യുവാവ് ട്രെയിന് അടിയിൽ തൂങ്ങിക്കിടന്നത് 250 കിലോമീറ്റർ; വീഡിയോ

മധ്യപ്രദേശിലെ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കായിരുന്നു യാത്ര

മധ്യപ്രദേശിലെ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കായിരുന്നു യാത്ര

author-image
Trends Desk
New Update
Man traveled 250 km under a train

ജീവൻ പണയപ്പെടുത്തി ട്രെയിനിൽ തൂങ്ങിക്കിടന്ന് യാത്ര നടത്തിയ യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ദനാപൂർ എക്‌സ്‌പ്രസ് ട്രെയിന് കീഴിലാണ് 250 കിലോമീറ്ററോളം യുവാവ് സാഹസികമായി തൂങ്ങിക്കിടന്നത്. മധ്യപ്രദേശിലെ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കായിരുന്നു യാത്ര.

Advertisment

ട്രെയിന്റെ ചക്രങ്ങൾക്കിടയിൽ തൂങ്ങിക്കിടന്നായിരുന്നു യാത്ര നടത്തിയത്. ജബൽപൂർ സ്‌റ്റേഷനു സമീപം റെയിൽവേ ജീവനക്കാർ പരിശോധന നടത്തുന്നതിനിടെയാണ് ചക്രങ്ങൾക്കിടയിലായി യുവാവിനെ കണ്ടെത്തിയത്. ട്രെയിന്റെ എസ്-4 കോച്ചിന് അടിയിലായി ഇയാൾ മറഞ്ഞിരിക്കുകയായിരുന്നു.

ഉടൻ തന്നെ ലോക്കോ പൈലറ്റിനെ വിവരം അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു. ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അകുകൊണ്ടാണ് ട്രെയിന് അടിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്തതെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ വുവാവ് റെയില്‍വെ പൊലീസിനോട് വെളിപ്പെടുത്തിയത്. 

Advertisment

അതേസമയം, ഇയാള്‍ മാനസിക വെല്ലുവിളി നേരുടുന്നതായി സംശയിക്കുന്നുവെന്ന് റെയില്‍വെ പോലീസ് അറിയിച്ചു. യുവാവിന്റെ പെരുമാറ്റത്തിലും സംസാരത്തിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവാവിനെ ട്രെയിന് അടിയിൽ നിന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

Social

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: