scorecardresearch

മുട്ടയിടുന്നവരും പ്രസവിക്കുന്നവരും; രണ്ടാം ക്ലാസുകാരന്റെ ലിസ്റ്റ് കണ്ടാൽ ആരും ചിരിച്ചുപോകും

'ജീവികളെ അവയുടെ പ്രജനന രീതിക്കനുസരിച്ച് പട്ടികപ്പെടുത്തുക' എന്ന ചോദ്യത്തിനായിരുന്നു കുട്ടികളുടെ രസകരമായ ഉത്തരം

'ജീവികളെ അവയുടെ പ്രജനന രീതിക്കനുസരിച്ച് പട്ടികപ്പെടുത്തുക' എന്ന ചോദ്യത്തിനായിരുന്നു കുട്ടികളുടെ രസകരമായ ഉത്തരം

author-image
Trends Desk
New Update
Viral Answer Sheet

ചിത്രം: ഫേസ്ബുക്ക്

പരീക്ഷകൾക്ക് വിദ്യാർത്ഥികളെഴുതുന്ന രസകരമായ ഉത്തരങ്ങൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്.

Advertisment

'ജീവികളെ അവയുടെ പ്രജനന രീതിക്കനുസരിച്ച് പട്ടികപ്പെടുത്തുക' എന്ന ചോദ്യത്തിനായിരുന്നു കുട്ടികളുടെ രസകരമായ ഉത്തരം. പ്രസവിക്കുന്ന ജീവികളുടെ പട്ടികയിലെ 'സുനിത' എന്ന ഉത്തരമാണ് ഓൺലൈനിൽ ചിരിപടർത്തിയത്.  

"രണ്ടാം ക്ലാസ് ഉത്തരക്കടലാസ്... ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ... പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല... മുട്ടയിടുന്നവരും പ്രസവിക്കുന്നവരും" എന്ന കുറിപ്പോടെ അധ്യാപികയാണ് ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ ഫോസ്ബുക്കിൽ പോസ്റ്റു ചെയ്തത്. നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

Read More

Advertisment
Student Viral Photo Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: