scorecardresearch

'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പയ്യൻ;' ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിൽ കമന്റുമായി മലയാളികൾ

അഭിമുഖത്തിൽ ഗുജറാത്തി ഭാഷയിലാണ് ഉണ്ണി മുകുന്ദൻ സംസാരിക്കുന്നത്

അഭിമുഖത്തിൽ ഗുജറാത്തി ഭാഷയിലാണ് ഉണ്ണി മുകുന്ദൻ സംസാരിക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Unni Mukundan's Gujarati interview goes viral

ചിത്രം: യൂട്യൂബ്/ഗുജറാത്ത് ഫസ്റ്റ്

കേരളത്തിനു പുറത്തും മികച്ച പ്രതികരണം നേടുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ.' ഹിന്ദിയിലും ഹിറ്റായതോടെ കൂടുതൽ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയാണ്. ചിത്രത്തിന്റെ പ്രെമോഷനായി ഉണ്ണി മുകുന്ദൻ ഗുജറാത്തി ചാനലിനു നൽകിയ അഭിമുഖം വൈറലാകുകയാണ്.

Advertisment

അഭിമുഖത്തിൽ ഗുജറാത്തി ഭാഷയിലാണ് ഉണ്ണി മുകുന്ദൻ സംസാരിക്കുന്നത്. അതുതന്നെയാണ് വീഡിയോയുടെ ഹൈലൈറ്റും. പച്ചവെള്ളം പോലെ ഗുജറാത്തി സംസാരിക്കുന്ന ഉണ്ണിയെ കണ്ട അമ്പരപ്പിൽ നിരവധി മലയാളികളാണ് ചാനൽ യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ കമന്റു ചെയ്യുന്നത്.

കമന്റ് വിഭാഗം പൂർണമായും മലയാളികൾ കൈയ്യടക്കിയിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളും വീഡിയോയിലുണ്ട്. "ഗുജറാത്തി കൽത്തള കെട്ടിയ മലയാളി ചെക്കൻ ആണിവൻ" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്. ​"ആദ്യമായ് ഗുജറാത്തി ഇന്റർവ്യൂ കാണുന്നവരുണ്ടോ", "ഒന്നും മനസിലായില്ലെങ്കിലും മുഴുവൻ കണ്ടു" കമന്റുകളിൽ ചിലത് ഇങ്ങനെ.

Advertisment

കേരളത്തിൽ ജനിച്ച താൻ പഠിച്ചത് ​​ഗുജറാത്തിലെ അഹമ്മദാബാദിലാണെന്ന് ഉണ്ണി വീഡിയോയിൽ പറയുന്നുണ്ട്. മലയാളിയായ നടന്റെ ഗുജറാത്തിയിലുള്ള സംസാരത്തിൽ അവതാരകനും ആശ്ചര്യം പ്രകടിപ്പിച്ചു.

അതേസമയം, മാർക്കോയുടെ തെലുങ്ക് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തി. തമിഴ് പതിപ്പ് ജനുവരി 3ന് പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം. ആക്ഷന് വലിയ പ്രാധാന്യം നൽകി ഒരുക്കിയ മാർക്കോയിലെ സംഘട്ടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Read More

Gujarat Interview Unni Mukundan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: