scorecardresearch

വല്ലാത്ത തലവേദന, ഞാൻ ഒന്ന് കിടക്കട്ടെ; മദ്യലഹരിയിൽ ഇലക്ട്രിക് കമ്പയിൽ യുവാവിന്റെ സുഖനിദ്ര; വീഡിയോ

യുവാവിന് ഷോക്കടിക്കാതിരിക്കാൻ പ്രദേശവാസികൾ ട്രാൻസ്ഫോർമർ ഓഫു ചെയ്യുകയായിരുന്നു

യുവാവിന് ഷോക്കടിക്കാതിരിക്കാൻ പ്രദേശവാസികൾ ട്രാൻസ്ഫോർമർ ഓഫു ചെയ്യുകയായിരുന്നു

author-image
Trends Desk
New Update
Drunk man, electric pole

ചിത്രം: എക്സ്

മദ്യപിച്ച് ബോധം നഷ്ടപ്പെട്ടാൽ റോഡരികിലും കടത്തിണ്ണകളിലും കടക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മദ്യ ലഹരിയിൽ പോസ്റ്റിൽ കയറി ഇലട്രിക് കമ്പിയിൽ കിടന്നുറങ്ങി പരിഭ്രാന്തി പരത്തിയ ഒരാളുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

ആന്ധ്രാപ്രദേശിലെ മന്യം ജില്ലയിലെ എം സിംഗിപുരം ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ച് ഉന്മാദാവസ്ഥയിലായ യുവാവ് ഉയരമുള്ള പോസ്റ്റിലെ ഇലക്ട്രിക് ലൈനിൽ കിടക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇലക്ട്രിക് കമ്പികൾക്ക് മുകളിൽ ആസ്വദിച്ചു കിടക്കുന്ന യുവാവിനെയും, താഴെ കൂടിനിന്ന് ബഹളം ഉണ്ടാക്കുന്ന പ്രദേശവാസികളെയും വീഡിയോയിൽ കാണാം. യുവാവിന് ഷോക്കടിക്കാതിരിക്കാൻ പ്രദേശവാസികൾ ട്രാൻസ്ഫോർമർ ഓഫു ചെയ്യുകയായിരുന്നു. അല്പ സമയത്തിനുള്ളിൽ ഇയാളെ താഴെയിറക്കിയതായും, പൊലീസ് കേസെടുത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

എക്സിൽ പങ്കുവച്ച വീഡിയോ ഒരു ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി നെറ്റിസൺമാർ രസകരമായ കമന്റുകളും വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

Read More

Viral Video Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: