/indian-express-malayalam/media/media_files/2025/01/05/oWorTO6LyOSsCL2YeH2B.jpg)
ചിത്രം: എക്സ്
സാധാരണക്കാർക്ക് സ്വപ്നതുല്യമായ ഭീമൻ തുകകൾ ശമ്പളമായി കൈപ്പറ്റുന്ന വിദേശ കോർപ്പറേറ്റ് ജീവനക്കാരുടെ വാർത്തകൾ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജഗ്ദീപ് സിങ് എന്ന ഒരു ഇന്ത്യക്കാരന്റെ ശമ്പളമാണ് ലോകത്തെ ഞെട്ടിക്കുന്നത്.
ക്വാണ്ടംസ്‌കേപ്പ് എന്ന കമ്പനിയുടെ സ്ഥാപകനും മുൻ സിഇഒയുമായിരുന്ന ജഗ്ദീപ് സിങ് ഓരോ ദിവസവും കൈപ്പറ്റുന്നത് ആരെയും അമ്പരപ്പിക്കുന്ന തുകയാണ്. 48 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ശമ്പളം എന്നാണ് റിപ്പോർട്ട്. 17,500 കോടി രൂപയാണ് വാർഷികാടിസ്ഥാനത്തിൽ ജഗ്ദീപ് സിങ് കൈപ്പറ്റുന്നത്. ജഗ്ദീപ് സിങ്ങിന്റെ വരുമാനത്തിൽ, 230 കോടി ഡോളര്‍ മൂല്യമുള്ള ഓഹരി ഓപ്ഷനുകളും ഉള്‍പ്പെടുന്നു. എന്നാൽ ഇതേപറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
52കാരനായ ജഗ്ദീപ് സിങ്, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിടെക്കും കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട്. പ്രശസ്ത കമ്പനിയായ എച്ച്.പിയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്.
2010ലായിരുന്നു ജഗ്ദീപ് സിങ് ക്വാണ്ടംസ്‌കേപ്പ് എന്ന കമ്പനിക്ക് രൂപം നൽകിയത്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടംസ്‌കേപ് ടെക്‌നോളജി, ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു. ബാറ്ററികൾക്ക് മെച്ചപ്പെട്ട ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്, ലിഥിയം-അയൺ ബാറ്ററികളേക്കാൾ മെച്ചപ്പെട്ട സുരക്ഷ എന്നവയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ പ്രധാന സവിശേഷത.
കമ്പനിയുടെ വളർച്ചയിൽ ജഗ്ദീപ് സിങ്ങിന്റെ കാഴ്ചപ്പാടുകളും നേതൃപാടവവും സുപ്രധാന പങ്കുവഹിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ സിഇഒ സ്ഥാനമൊഴിഞ്ഞ ജഗ്ദീപ് സിങ് നിലവിൽ കമ്പനിയുടെ ബോര്‍ഡ് അംഗമായി തുടരുകയാണ്.
Read More
- സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി
- കുഴിമടിയൻമാർക്കുള്ള ദേശിയ ഗാനവുമായി ഇന്ദുലേഖ വാര്യർ; വീഡിയോ
- 'പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണെന്നേ പറയില്ല:' മുണ്ടുടുത്ത സേവാഗിനെ കണ്ട ആരാധകർ
- 'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പയ്യൻ;' ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിൽ കമന്റുമായി മലയാളികൾ
- വല്ലാത്ത തലവേദന, ഞാൻ ഒന്ന് കിടക്കട്ടെ; മദ്യലഹരിയിൽ ഇലക്ട്രിക് കമ്പയിൽ യുവാവിന്റെ സുഖനിദ്ര; വീഡിയോ
- പുതുവർഷ രാവിൽ ആകാശ വിസ്മയം തീർത്ത് യുഎഇ, ഒപ്പം ലോക റെക്കോർഡും
- മുട്ടയിടുന്നവരും പ്രസവിക്കുന്നവരും; രണ്ടാം ക്ലാസുകാരന്റെ ലിസ്റ്റ് കണ്ടാൽ ആരും ചിരിച്ചുപോകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.