scorecardresearch

സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി

കഴിഞ്ഞ വർഷം ഇന്ത്യക്കർ കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ കണക്ക് പുറത്തുവിട്ട് സൊമാറ്റോ

കഴിഞ്ഞ വർഷം ഇന്ത്യക്കർ കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ കണക്ക് പുറത്തുവിട്ട് സൊമാറ്റോ

author-image
Trends Desk
New Update
Zomato

ഫയൽ ഫൊട്ടോ

ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം സ്വാദിഷ്ഠമായ ഭക്ഷണങ്ങൾ വീട്ടിലെത്തിക്കുന്ന ഫുഡ് ഡെലിവറി സേവനങ്ങളാണ് സൊമാറ്റോയും സ്വിഗ്ഗിയുമെല്ലാം. ഇന്ത്യയൊട്ടാകെ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ആപ്പുകളെ ആശ്രയിക്കുന്നത്. കേരളത്തിലെ വിവിധ നഗരങ്ങളിൽ ഫുഡ് ഡെലിവറി ആപ്പുകൾ ജനപ്രീതി നേടിയിട്ടുണ്ട്.

Advertisment

ഇപ്പോഴിതാ, കഴിഞ്ഞ വർഷം ഇന്ത്യക്കാരായ ഉപയോക്തക്കൾ കൂടുതലായി ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ കണക്ക് പുറത്തു വിട്ടിരിക്കുകയാണ് സൊമാറ്റോ. ഫുഡ് ഡെലിവറി ആപ്പിൽ 4,940 ഉപയോക്താക്കൾ ഗേൾ ഫ്രണ്ടിനെ (കാമുകി) തിരഞ്ഞു എന്നതാണ് കൗതുകം. ഇതിനുപുറമേ, 40 പേർ ''ദുൽഹൻ" (വധു) എന്നും തിരഞ്ഞിട്ടുണ്ട്.

അതേസമയം, ഡൽഹിൽ നിന്നാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓർഡറുകൾ ഉണ്ടായത്. 12.4 കോടിയോളം ഓർഡറുകളാണ് സൊമാറ്റോയ്ക്ക് ഡൽഹിയിൽ ലഭിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ആകെ ഓർഡറായ 10 കോടിയെ മറികടക്കുന്നതാണ് ഇത്.

34.8 ലക്ഷം ഓർഡറുകളോടെ മെയ് 12ന് ആപ്പിൽ ഏറ്റവും കൂടുതൽ ഓർഡറുകളും, 16.8 ലക്ഷം ഓർഡറുകളോടെ ജനുവരി 29ന് ഏറ്റവും കുറവ് ഓർഡറുകളും രേഖപ്പെടുത്തി.

Read More

Advertisment
2024 Food Delivery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: