scorecardresearch

'ഇതാര് ജയറാമേട്ടനോ,' മോദിയുടെ ബോഡിഗാർഡിനെ കണ്ട് സോഷ്യൽ മീഡിയ

കശ്മീരിലെ സോൻമാർഗ് തുരങ്കത്തിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്

കശ്മീരിലെ സോൻമാർഗ് തുരങ്കത്തിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്

author-image
Trends Desk
New Update
Narendra Modi Jayaram

ചിത്രം: എക്സ്

ജമ്മു കശ്മീരിലെ സോൻമാർഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തിനായി സമർപ്പിച്ചു. 2,700 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച 12 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാതയുടെ ഉദ്ഘാടന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ തുരങ്കത്തിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്.

Advertisment

പ്രധാനമന്ത്രിക്കൊപ്പമുള്ള സുരക്ഷ ജീവനക്കാരനാണ് ചിത്രങ്ങളിലെ താരം. സുരക്ഷാ ജീവനക്കാരന് സിനിമ താരം ജയറാമിന്റെ രൂപസാദൃശ്യമുണ്ടെന്നാനണ് മലയാളികളായ നെറ്റിസൺമാർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. പഞ്ചവർണ്ണ തത്ത, പൊന്നിയൻസെൽവൻ എന്നീ ചിത്രങ്ങലിലെ ജയറാമിന്റെ 'ലുക്ക്' ആണിതെന്നും ചിലർ പറയുന്നു.

അതേസമയം, സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന സോൻമാർ​ഗ് തുരങ്കപാത, ശ്രീനഗറിനും സോൻമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലേയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നു. സോൻമാർഗിനെ വർഷം മുഴുവനും പ്രധാന വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിലൂടെയും, ശൈത്യകാല വിനോദസഞ്ചാരം, സാഹസിക കായിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെയും പ്രദേശത്തെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Advertisment

Read More

Narendra Modi Viral Jayaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: