scorecardresearch

മാളിൽ കുരങ്ങന്റെ 'ഷോപ്പിങ്;' യുവതിയുടെ ഷൂ തട്ടിയെടുത്ത് പരാക്രമം; വീഡിയോ

മാളിലുണ്ടായിരുന്ന യുവതിയെ കുരങ്ങൻ ആക്രമിക്കുന്നതിന്റെയും ഷൂ തട്ടിയെടുക്കുന്നതിന്റെയും വീഡിയോ വൈറലാകുകയാണ്

മാളിലുണ്ടായിരുന്ന യുവതിയെ കുരങ്ങൻ ആക്രമിക്കുന്നതിന്റെയും ഷൂ തട്ടിയെടുക്കുന്നതിന്റെയും വീഡിയോ വൈറലാകുകയാണ്

author-image
Trends Desk
New Update
Monkey in UP Mall

ഉത്തർപ്രദേശിൽ ഷോപ്പിങ് മാളിൽ കയറിയ ഒരു കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഝാൻസിയിലെ സിറ്റി കാർട്ട് മാളിലാണ് സംഭവം. മാളിനകത്ത് കടന്ന കുരങ്ങൻ അവിടെയുണ്ടായിരുന്ന സ്ത്രീയെ ആക്രമിക്കുന്നതും അവരുടെ ഷൂ തട്ടിയെടുക്കുന്നതും വൈറലായ വീഡിയോയിലുണ്ട്.

Advertisment

മാളിലെ കടകളിലൂടെ കറങ്ങിനടന്ന കുരങ്ങൻ ആളുകൾ ബഹളം വയ്ക്കാൻ തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്ന യുവതിയുടെ ദേഹത്തേക്ക് ചാടിക്കയറി. പേടിച്ച് നിലത്തിരുന്ന യുവതിയുടെ തേളിലാണ് കുരങ്ങൻ സ്ഥാനമുറപ്പിച്ചത്. യുവതിയുടെ മുടിയിൽ ചിക്കിച്ചികഞ്ഞ ശേഷം കുരങ്ങൻ സമീപത്തു തൂക്കിയിട്ടിരുന്ന വസ്ത്രങ്ങളുടെ സ്റ്റാൻഡിൽ കയറി.

വീണ്ടും യുവതിയുടെ ദേഹത്തേക്ക് കയറിയ കുരങ്ങൻ ഇവരുടെ തലമുടിയിൽ പിടിച്ചു വലിക്കുന്നതും ഷൂ തട്ടിയെടുക്കുന്നതും വീഡിയോയിൽ കാണാം. യുവതി കരയാൻ തുടങ്ങിയതോടെ ജീവനക്കാർ പുതപ്പുകൊണ്ട് കുരങ്ങനെ പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 

Read More

Monkey Shopping Mall Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: