/indian-express-malayalam/media/media_files/2025/01/15/fkSyuffyId4J9eo4sTVL.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ജൂനിയർ എന്‍ടിആറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ദേവര.' അനിരുദ്ധ് സംഗീതം നിർവഹിച്ച ദേവരയിലെ ഗാനങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ 'ദാവുഡി' എന്ന ഗാനത്തിന് നൃത്തം ചെയ്ത് ജൂനിയർ എന്‍ടിആറിനെയും അനിരുദ്ധിനെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ.
സ്കൂളിൽ കൂട്ടുകാർക്കൊപ്പം ഡാൻസു കളിക്കുന്ന ആൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. ഗാനത്തിലെ എൻടിആറിന്റെ അതേ ചുവടുകൾ അതിമനോഹരമായാണ് കുട്ടി വേദിയിൽ കളിക്കുന്നത്.
വൈറലായ വീഡിയോയിൽ ജൂനിയർ എന്‍ടിആറും അനിരുദ്ധും അടക്കം നിരവധി സെലിബ്രിറ്റികൾ കമന്റു ചെയ്തിട്ടുണ്ട്. 'തികച്ചും മനോഹരം' എന്നാണ് എൻടിആർ വീഡിയോയിൽ കുറിച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ലൈക്കുകളാണ് ഈ കമന്റിനു മാത്രം ലഭിച്ചത്.
ഇതുവരെ 2.6 കോടിയിലധികം ആളുകളാണ് വീഡിയോ കണ്ടത്. 36 ലക്ഷത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Read More
- കോപ്പിയടി കൈയ്യോടെ പൊക്കി; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി വിദ്യാർത്ഥി; വീഡിയോ
- 'ഇതാര് ജയറാമേട്ടനോ,' മോദിയുടെ ബോഡിഗാർഡിനെ കണ്ട് സോഷ്യൽ മീഡിയ
- മാളിൽ കുരങ്ങന്റെ 'ഷോപ്പിങ്;' യുവതിയുടെ ഷൂ തട്ടിയെടുത്ത് പരാക്രമം; വീഡിയോ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സുക്കര്‍ബെര്‍ഗിന്റെ കയ്യില്‍ 7 കോടിയുടെ വാച്ച്; എന്താണ് ഇതിന് ഇത്ര പ്രത്യേകത?
- വേടനെ ഞെട്ടിച്ച് കുട്ടി ഗായകൻ; കമന്റുമായി ചിദംബരവും ഗണപതിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.