scorecardresearch

'മത്സ്യകന്യക'യുടെ തലയിൽ ഒരു കടി; അക്വേറിയത്തിലിറങ്ങിയ യുവതിയെ ആക്രമിച്ച് ഭീമൻ മത്സ്യം; വീഡിയോ വൈറൽ

വെള്ളത്തിനു മുകളിലേക്ക് നീന്താൻ തുടങ്ങിയപ്പോൾ ഭീമൻ മത്സ്യം യുവതിയെ ആക്രമിക്കുകയായിരുന്നു

വെള്ളത്തിനു മുകളിലേക്ക് നീന്താൻ തുടങ്ങിയപ്പോൾ ഭീമൻ മത്സ്യം യുവതിയെ ആക്രമിക്കുകയായിരുന്നു

author-image
Trends Desk
New Update
Giant fish attacks woman

ചിത്രം: എക്സ്

കൂറ്റൻ അക്വേറിയങ്ങളിൽ മത്സ്യകന്യകയുടെ വേഷമണിഞ്ഞ് കാണികളെ രസിപ്പിക്കുന്ന അക്വാട്ടിക് ആർട്ടിസ്റ്റുകളും അവരോടൊപ്പം നീന്തി നടക്കുന്ന മത്സ്യങ്ങളും കൗതുകകരമായ കാഴ്ചയാണ്. മത്സ്യകന്യകയെന്ന സങ്കൽപത്തെ യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലുള്ള ഇത്തരം പ്രകടനങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലടക്കം കൈയ്യടി നേടാറുമുണ്ട്.

Advertisment

ഇപ്പോഴിതാ അക്വേറിയത്തിനുള്ളിൽവെച്ച റഷ്യൻ അക്വാട്ടിക് ആർട്ടിസ്റ്റിനെ ഭീമൻ മത്സ്യം ആക്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തെക്കൻ ചൈനയിലെ സിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് സംഭവം.

അക്വേറിയത്തിൽ മത്സ്യകന്യകയുടെ വേഷം ധരിച്ച് മാഷ എന്ന അക്വാട്ടിക് ആർട്ടിസ്റ്റ് കുട്ടികൾക്കു മുന്നിൽ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. മാഷ നിരവധി മത്സ്യങ്ങൾക്കിടയിൽ നീന്തുന്നതും കാണികളെ കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം. വെള്ളത്തിനു മുകളിലേക്ക് നീന്താൻ തുടങ്ങിയപ്പോൾ ഭീമൻ മത്സ്യം ആക്രമിക്കുകയായിരുന്നു. 

Advertisment

യുവതിയുടെ തലയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവർ ധരിച്ചിരുന്ന കണ്ണടയ്ക്കും, നോസ് ക്ലിപ് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ അധിവേഗം പ്രചരിക്കുകയാണ്.

Read More

China Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: