/indian-express-malayalam/media/media_files/2025/01/23/9s1sHPKGlMdbyxr33j4l.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ട്രെയിനിലെ ഭക്ഷണങ്ങൾക്ക് വൃത്തിയില്ലെന്ന് യാത്രക്കാർ നിരന്തരം പരാതിപ്പെടാറുണ്ടെങ്കിലും ഇതുവരെ ശാശ്വതമായ പരിഹാരം കാണാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചിട്ടില്ല. വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടാറുമുണ്ട്.
ട്രെയിനിലെ ശുചിമുറിയിൽ ചായ പാത്രം വൃത്തിയാക്കുന്ന ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വ്യാപകമായി പ്രചരിക്കുന്നത്. ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് ഫ്ലാസ്ക് വൃത്തിയാക്കുന്ന ജീവനക്കാരനെ വീഡിയോയിൽ കാണാം.
സംഭവത്തിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്. ഇന്ത്യൻ റെയിൽവേ നൽകുന്ന ഭക്ഷണങ്ങളുടെ ശുചിത്വത്തിലും ഭക്ഷ്യസുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ 'jist.news' പങ്കിട്ട വീഡിയോയിൽ ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനെ വിമർശിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. യാത്രക്കാരുടെ ജീവനോ ആരോഗ്യത്തിനോ യാതൊരു വിലയും റെയിൽവേ നൽകുന്നില്ലെന്ന് നെറ്റിസൺമാർ വിമർശിച്ചു.
Read More
- അമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളംഅമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളം
- ആ വൈറൽ പെൺകുട്ടി ഇവിടെയുണ്ട്; സോഷ്യൽ മീഡിയയിൽ തരംഗമായി 'കുംഭമേളയിലെ മൊണാലിസ'
- ജൂനിയർ എൻടിആറിനെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; ഡാൻസ് വീഡിയോ കണ്ടത് 2.6 കോടിയിലേറെപ്പേർ
- കോപ്പിയടി കൈയ്യോടെ പൊക്കി; അധ്യാപകനെ ക്ലാസ് മുറിയിലിട്ട് തല്ലി വിദ്യാർത്ഥി; വീഡിയോ
- 'ഇതാര് ജയറാമേട്ടനോ,' മോദിയുടെ ബോഡിഗാർഡിനെ കണ്ട് സോഷ്യൽ മീഡിയ
- മാളിൽ കുരങ്ങന്റെ 'ഷോപ്പിങ്;' യുവതിയുടെ ഷൂ തട്ടിയെടുത്ത് പരാക്രമം; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.