/indian-express-malayalam/media/media_files/2025/02/06/dKwFwDL2vFwjInRCKW2h.jpg)
ചിത്രം: എക്സ്
ബെംഗളൂരു: കർണാടകയിൽ ഏഴുവയസ്സുള്ള ആൺകുട്ടിയുടെ മുഖത്തെ മുറിവിൽ തുന്നൽ ഇടുന്നതിനു പകരം 'ഫെവിക്വിക്' പശ ഉപയോഗിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിന് സസ്പെൻഷൻ. ഹാവേരി ജില്ലയിലെ അടൂർ എന്ന ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജ്യോതിയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. മുറിവിൽ പശ പുരട്ടുന്നത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാപിതാക്കളോട്, തുന്നലിട്ടാൽ കവിളിൽ പാട് ഉണ്ടാകുമെന്നായിരുന്നു ജ്യോതിയുടെ മറുപടി.
മുറിവ് വഷളായതോടെ നഴ്സിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ജ്യോതിയെ സസ്പെൻഡ് ചെയ്ത ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്. ഫെവിക്വിക് മെഡിക്കൽ ആവശ്യങ്ങൾക്ക് അനുവദനീയമല്ലെന്നും, ചികിത്സയ്ക്ക് ഫെവിക്‌വിക്ക് ഉപയോഗിച്ചത് കൃത്യവിലോപമാണെന്നും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ വ്യക്തമാക്കി.
നഴ്സിനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെവിക്വിക്ക് ഉപയോഗിച്ചതുമൂലം കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 14ന് കളിക്കുന്നതിനിടെ പരിക്കേറ്റാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Read More
- ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ; കാട്ടുപന്നിയേയും പിന്നാലെ പാഞ്ഞ കടുവ​​യേയും പുറത്തെടുത്തു; വീഡിയോ
- കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത; ചിത്രങ്ങൾ വൈറൽ
- ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് ശങ്കു; അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി
- 'മത്സ്യകന്യക'യുടെ തലയിൽ ഒരു കടി; അക്വേറിയത്തിലിറങ്ങിയ യുവതിയെ ആക്രമിച്ച് ഭീമൻ മത്സ്യം; വീഡിയോ വൈറൽ
- ട്രെയിനിലെ ശുചിമുറിയിൽ ചായപ്പാത്രം കഴുകി ജീവനക്കാരൻ; വിമർശനവുമായി സോഷ്യൽ മീഡിയ; വീഡിയോ
- അമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളംഅമ്യൂസ്മെന്റ് റൈഡ് തകരാറിലായി; സന്ദർശകർ തലകീഴായി കുടുങ്ങി കിടന്നത് അര മണിക്കൂറോളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us