scorecardresearch

പൊലീസിന് എന്ത് എഡ് ഷീരൻ; ഇതിഹാസ ഗായകന്റെ സർപ്രൈസ് തടഞ്ഞ് ബെംഗളൂരു പൊലീസ്; വീഡിയോ

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് പൊലീസിനെതിരെ ഉയരുന്നത്

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് പൊലീസിനെതിരെ ഉയരുന്നത്

author-image
Trends Desk
New Update
Ed Sheeran, Bengaluru

ചിത്രം: എക്സ്

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബ്രിട്ടീഷ് ഗായകനാണ് ഗാനരചയിതാവ് കൂടിയായ എഡ് ഷീരൻ. റോഡരികിൽ പാട്ടുപാടി ബെംഗളൂരുവിലെ ആരാധകർക്ക് സർപ്രൈസു നൽകാനെത്തിയ എഡ് ഷീരാന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Advertisment

എഡ് ഷീരൻ പാട്ടുപാടുന്നതിനിടെ ആളറിയാതെ ബെംഗളൂരു പൊലീസ് താരത്തെ തടഞ്ഞു. പാട്ട് നിർത്താനായി മൈക്കിന്റെ കേബിൾ വലിച്ച് ഊരുന്നതും, താരത്തോടും സംഘത്തോടും പരിപാടി അവസാനിപ്പിച്ച് തിരികെ പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് പൊലീസിനെതിരെ ഉയരുന്നത്.

മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് ഉദ്ദേഗസ്ഥൻ താരത്തെ തടഞ്ഞത്. പൊലീസു കാരനെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ഷീരാന്റെ കൂടെയുണ്ടായിരുന്നവർ ശ്രമിക്കുന്നുതും വൈറലായ വീഡിയോയിൽ കാണാം. 

Advertisment
A police officer pulled the plug when Ed Sheeran surprised everyone on Church Street😂😭😭😭
byu/WolfAffectionatefk inBollyBlindsNGossip

ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. അപ്രതീക്ഷിതമായി ലോകപ്രശസ്ത ഗായകനെ റോഡരികിൽ കണ്ടതോടെ ആരാധകർ അടക്കം നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രശസ്തമായ "ഷേപ്പ് ഓഫ് യു" എന്ന ഗാനം പാടുന്നതിനിടെയാണ് പൊലീസുകാരൻ പരിപാടി തടസ്സപ്പെടുത്തിയത്. 

Read More

Police Bengaluru Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: