/indian-express-malayalam/media/media_files/2025/02/12/qIz0Y1thTknch1A1c15C.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ പെൺകുട്ടിയാണ് ഇൻഡോറിൽ നിന്നുള്ള മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. ചാര കണ്ണുകളും സൗമ്യമായ സംസാരവുമായി വലിയൊരു ആരാധക വൃന്ദത്തെതന്നെ മൊണാലിസ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ മൊണാലിസ കേരളത്തിലേക്ക് എത്തുകയാണ്. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിനായി കോഴിക്കോട്ടേക്കാണ് മൊണാലിസ എത്തുന്നത്. ഈ മാസം 14ന് മാണാലിസ കോഴിക്കോട് എത്തും. ഇതിന്റെ വീഡിയോ ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മൊണാലിസയെ കേരളത്തിലെത്തിക്കാൻ 15 ലക്ഷത്തോളം രൂപ ബോബി ചെമ്മണ്ണൂർ ചെലവഴിച്ചതെന്ന്, ദേശീയ മാധ്യമത്തെ ഉദ്ദരിച്ച് മനോരമ റിപ്പോർട്ട് ചെയ്തു.
അതേസമയം, മൊണാലിസ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഹിന്ദി ചിത്രത്തിലൂടെയായിരിക്കും മൊണാലിസ സിനിമാ രംഗത്ത് എത്തുക. ദേശിയ മാധ്യമങ്ങളിലടക്കം മൊണാലിസയുടെ വാർത്തകൾ നിറഞ്ഞതിനു പിന്നാലെ സംവിധായകൻ സനോജ് മിശ്രയാണ് 16 കാരിയായ പെൺകുട്ടിക്ക് അവസരവുമായെത്തിയത്.
സനോജ് മിശ്ര രചനയും സംവിധാനവും നിർവഹിക്കുന്ന 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിനായി മൊണാലിസ കരാർ ഒപ്പുവച്ചതായും റിപ്പോർട്ടുണ്ട്. കുംഭമേളയിൽ മാല വിൽപ്പന നടത്തിയിരുന്ന മൊണാലിസയുടെ വീഡിയോ ഒരു യൂട്യൂബർ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തതോടെയാണ് പെൺകുട്ടി ശ്രദ്ധനേടിയത്.
Read More
- 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്; കുംഭമേളയിൽ കുടുങ്ങി ലക്ഷങ്ങൾ; വീഡിയോ
- പൊലീസിന് എന്ത് എഡ് ഷീരൻ; ഇതിഹാസ ഗായകന്റെ സർപ്രൈസ് തടഞ്ഞ് ബെംഗളൂരു പൊലീസ്; വീഡിയോ
- മുറിവിൽ തുന്നലിന് പകരം ഫെവിക്വിക്; സർക്കാർ ആശുപത്രിയിലെ നഴ്സിന് സസ്പെൻഷൻ
- ഇരയും വേട്ടക്കാരനും ഒരേ കിണറ്റിൽ; കാട്ടുപന്നിയേയും പിന്നാലെ പാഞ്ഞ കടുവയേയും പുറത്തെടുത്തു; വീഡിയോ
- കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത; ചിത്രങ്ങൾ വൈറൽ
- ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് ശങ്കു; അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.