scorecardresearch

കളിയും ജീവനും സേവ് ചെയ്യും; സൽമാന്റെ വൈറൽ വീഡിയോയുമായി കേരള പൊലീസും

'റോഡിൽ മാത്രമല്ല, ഫീൽഡിലും ഹെൽമെറ്റ് രക്ഷകനാണ്' എന്ന് മോട്ടോർ വാഹന വകുപ്പ് ഫോസ്ബുക്കിൽ കുറിച്ചു

'റോഡിൽ മാത്രമല്ല, ഫീൽഡിലും ഹെൽമെറ്റ് രക്ഷകനാണ്' എന്ന് മോട്ടോർ വാഹന വകുപ്പ് ഫോസ്ബുക്കിൽ കുറിച്ചു

author-image
Trends Desk
New Update
Salman Nizar helmet catch viral video

ചിത്രം: എക്സ്

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഗൂജറാത്തിനെ പരാജയപ്പെടുത്തി കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ഗുജറാത്തിനെതിരെ രണ്ട് റൺസിൻ്റെ നിർണ്ണായക ലീഡുമായാണ് കേരളം ഫൈനൽ ഉറപ്പിച്ചത്. ചരിത്ര വിജയത്തിനു പിന്നാലെ കേരള ബാറ്റർ സല്‍മാന്‍ നിസാറിന്റെ ഹൈൽമെറ്റും താരമായിട്ടുണ്ട്.

Advertisment

ആദിത്യ സർവാത എറിഞ്ഞ പന്ത് ഗുജറാത്ത് താരം അർസാന്‍ നാഗ്‍വസ്വല്ല ബൗണ്ടറി കടത്താൻ ശ്രമിക്കുന്നതിനിടെ ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലെത്തി. 175-ാം ഓവറിലെ ഈ നിർണായക വിക്കറ്റ് കേരളത്തിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

ക്യാച്ചിന്റെ വീഡിയോ സാമൂൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്. സൽമാനെയും ഹെൽമെറ്റിനെയും പ്രശംസിച്ചുകൊണ്ടുള്ള രസകരമായ ട്രോളുകളും സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.

Advertisment

ക്യാച്ചിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള പൊലീസ് ഫോസ്ബൂക്കിൽ പങ്കുവച്ച ബോധവത്ക്കരണ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 'കളിയും, ജീവനും സേവ് ചെയ്യും, ഹെൽമെറ്റ്' എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് പങ്കുവച്ചത്. 'ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം' എന്നും പൊലീസ് കുറിച്ചു. 'റോഡിൽ മാത്രമല്ല, ഫീൽഡിലും ഹെൽമെറ്റ് രക്ഷകനാണ്' എന്ന ക്യാപ്ഷനോടെ മോട്ടോർ വാഹന വകുപ്പും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 457 റൺസ് പിന്തുടർന്ന് കളി ആരംഭിച്ച ഗൂജറാത്ത് 455 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അവസാന ദിവസം, ശേഷിക്കുന്ന മൂന്നു വിക്കറ്റുകളും വീഴ്ത്തി വിജയത്തിലേക്ക് വഴി തുറന്ന ആദിത്യ സർവാടെ ആയിരുന്നു കേരളത്തിൻ്റെ ഇന്നത്തെ താരം. 

ഫൈനൽ പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നതിൻ്റെ ആശങ്കകളുമായിട്ടായിരുന്നു കേരളം അവസാന ദിവസം കളിക്കാനിറങ്ങിയത്. മൂന്ന് വിക്കറ്റ് ശേഷിക്കെ കേരളത്തിൻ്റെ സ്കോർ മറികടന്ന് ലീഡ് നേടാൻ  ഗുജറാത്തിന് 29 റൺസ് കൂടി മതിയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ജയ്മീത് പട്ടേലും സിദ്ദാർഥ് ദേശായിയും ചേർന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ ലീഡിലേക്ക് നയിച്ചേക്കുമെന്ന ഘട്ടത്തിലാണ് മൂന്ന് വിക്കറ്റുകളുമായി ആദിത്യ സർവാടെ ആഞ്ഞടിച്ചത്.  79 റൺസെടുത്ത ജയ്മീത് പട്ടേലാണ് സർവാടെയ്ക്ക് മുന്നിൽ ആദ്യം വീണത്. 

സർവാടെയുടെ പന്തിൽ മുഹമ്മദ് അസറുദ്ദീൻ ഉജ്ജ്വലമായൊരു സ്റ്റംപിങ്ങിലൂടെയാണ് ജയ്മീതിനെ പുറത്താക്കിയത്. വൈകാതെ തന്നെ സിദ്ദാർഥ് ദേശായിയും പുറത്ത്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ലീഡിനായി 12 റൺസാണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. കരുതലോടെ ബാറ്റ് വീശി അർസാൻ നാഗസ്വെല്ലയും പ്രിയജിത് സിങ് ജഡേജയും. ഫീൽഡിങ് ക്രമീകരിച്ച് സമ്മർദ്ദം ശക്തമായി കേരള ബൌളിങ് നിരയും. 

ഒടുവിൽ അർസാൻ നാഗസ്വെല്ല അടിച്ച പന്ത് സൽമാൻ നിസാറിൻ്റെ ഹെൽമെറ്റിൽ തട്ടി ഉയർന്നത് സച്ചിൻ ബേബി കൈയിലൊതുക്കുമ്പോൾ പുതിയൊരു ചരിത്രത്തിൻ്റെ വക്കിലായിരുന്നു കേരളം. ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ട്. കേരളത്തിന് നിർണ്ണായകമായ രണ്ട് റൺസ് ലീഡ്. കേരളത്തിന് വേണ്ടി ജലജ് സക്സേനയും ആദിത്യ സർവാടെയും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ബേസിൽ എൻ പിയും നിധീഷ് എം ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Read More

Ranji Trophy Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: