/indian-express-malayalam/media/media_files/2025/03/03/mYsfrxv4B6jE6opTTs6C.jpg)
വിഷു റിലീസായി മരണമാസ്സ് തിയേറ്ററുകളിൽ എത്തും
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ബസ്സിൽ നിൽക്കുന്ന ബേസിലും സുരേഷ് കൃഷ്ണയും സിജു സണ്ണിയും ഉൾപ്പെടെയുള്ള താരങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധനേടുന്ന പോസ്റ്ററിലെ ചില നിഗൂഢതകൾ കണ്ടുപിടിക്കുകയാണ് ആരാധകർ ഇപ്പോൾ.
പോസ്റ്ററിൽ താരങ്ങളുടെ പുറകിലായി താഴെ കിടക്കുന്ന ഒരാളെയാണ് നെറ്റിസണ്‍മാർ കണ്ടുപിടിച്ചത്. കൂടാതെ ബേസിലിന്റെയും സിജു സിണ്ണിയുടെയുമെല്ലാം വസ്ത്രങ്ങളിലെ ചോരക്കറകളും ആരാധകർ കണ്ടുപിടിച്ചിട്ടുണ്ട്.
"ഒരുത്തനെ കൊന്നിട്ട് എല്ലാം കൂടി ചിരിച്ചോണ്ട് നിൽകണ്," എന്നാണ് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രത്തിൽ ഒരാൾ കമന്റു ചെയ്തത്. "ബേസിൽ ചേട്ട പാൻ്റിൽ ചോര", "ദേണ്ടെടാ ചോട്ടിൽ ഒരു കയ്യും കാലും" എന്നിങ്ങനെയും കമന്റുകളുണ്ട്.
അതേസമയം, വിഷു റിലീസായാണ് മരണമാസ്സ് തിയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.
നർമ്മത്തിന് പ്രാധാന്യം നൽകിയാണ് മരണമാസ്സ് ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More
- 'സ്റ്റീഫൻ നെടുമ്പള്ളി ആയാലും പെണ്ണുകെട്ടിയാൽ ഇതാ ഗതി,'
- 'ഭാഗ്യം ഉള്ള കുഞ്ഞാ, പാടി ഉറക്കാൻ ഒരു നാട് മൊത്തം ഉണ്ടല്ലോ,' വീഡിയോ
- കരഞ്ഞ് അലമ്പാക്കണ്ട സീനാണ്; ഒറ്റ പാട്ടിൽ കല്യാണ പെണ്ണിനെയും പയ്യനെയും ചിരിപ്പിച്ച് അച്ഛൻ
- ഒഡീഷ തീരത്തെത്തി ലക്ഷക്കണക്കിന് കടലാമകള്; പ്രകൃതിയുടെ വിസ്മയം സോഷ്യൽ മീഡിയയിലും വൈറൽ
- റ്റാറ്റാ ബൈ ബൈ ബാബർ; ഹാർദിക്കിന്റെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.