/indian-express-malayalam/media/media_files/2025/03/04/KMaJuAysTtx0kn967K1v.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കുഞ്ഞുങ്ങൾക്ക് മരുന്നും ഭക്ഷണവുമെല്ലാം നൽകാനായി അറിയാവുന്ന അടവുകളെല്ലാം പയറ്റുന്ന് അച്ഛനമ്മമാരെ നമ്മൾ നിരവധി തവണ സോഷ്യൽ മീഡിയിയൽ കണ്ടിട്ടുണ്ട്. ചേച്ചിയുടെ ഒപ്പം ഇരുത്തി അനിയന് മരുന്ന് നൽകുന്ന ഒരു അമ്മയുടെ കൗതുകകരമായ വീഡിയോയാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.
ചേച്ചിക്ക് മരുന്നു നൽകാൻ എന്നുപറഞ്ഞ് വിശ്വസിപ്പിച്ച ശേഷം അനിയനു മരുന്ന് നൽകുന്നതാണ് വീഡിയോ. പെൺകുട്ടിയുടെ വായ തുറന്നു പിടിക്കാൻ ആൺകുട്ടിയെ ഏർപ്പെടുത്തി അമ്മ മരുന്നെടുക്കുകയാണ്. എന്നാൽ, മരുന്ന് ഒഴിക്കുന്നത് ആൺകുട്ടിയുടെ വായിലേക്കാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വീഡിയോ വൈറലാകുകയാണ്.
കൊടും ചതി എന്നാണ് കമന്റ് വിഭാഗത്തിൽ നെറ്റിസണ്‍മാർ കുറിക്കുന്നത്. "പാവം വല്ലാത്ത ചതി ആയിപോയി, ആ കുട്ടി സ്വപ്നത്തിൽ പോലും കാണാത്ത ട്വിസ്റ്റ്","ചതിച്ചതാ… എന്നെ ചതിച്ചതാ", "ചേച്ചിയുടെ മുഖത്തെ മരുന്നു കഴിച്ചതിൻ്റെ എക്സ്പ്രഷൻ കാണാൻ ഇരുന്ന കുരുപ്പ്", "ലെ ചെക്കൻ:ചതിച്ചതാ പെറ്റ അമ്മ തന്നെ ചതിച്ചു" എന്നിങ്ങനെയാണ് കമന്റുകൾ.
Read More
- 'മോള് വീട്ടിൽപ്പോ, അച്ഛൻ ഇന്ന് പൊളിച്ച് അടുക്കും,' സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന് ഒരു അച്ഛനും മോളും
- 'ഒരുത്തനെ കൊന്നിട്ട് എല്ലാം കൂടി ചിരിച്ചോണ്ട് നിൽക്കുവാ;' മരണമാസ്സിലെ നിഗൂഢത ചികഞ്ഞ് ആരാധകർ
- 'സ്റ്റീഫൻ നെടുമ്പള്ളി ആയാലും പെണ്ണുകെട്ടിയാൽ ഇതാ ഗതി,'
- 'ഭാഗ്യം ഉള്ള കുഞ്ഞാ, പാടി ഉറക്കാൻ ഒരു നാട് മൊത്തം ഉണ്ടല്ലോ,' വീഡിയോ
- കരഞ്ഞ് അലമ്പാക്കണ്ട സീനാണ്; ഒറ്റ പാട്ടിൽ കല്യാണ പെണ്ണിനെയും പയ്യനെയും ചിരിപ്പിച്ച് അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.