scorecardresearch

'തുരുത്തിൽ പെട്ടാല്ലോ ദൈവമേ, പോരാത്തതിന് ഒരു ചോരക്കൺ മുയലും;' വൈറലായി വീഡിയോ

സംവിധായകൻ ജിതിൻ ലാൽ അടക്കം നിരവധിപേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്

സംവിധായകൻ ജിതിൻ ലാൽ അടക്കം നിരവധിപേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

സ്റ്റേജിൽ പാട്ടുപാടുമ്പോൾ വരി മറന്നുപോകുന്നതും പകുതിക്ക് പാട്ട് നിർത്തുന്നതുമെല്ലാം പലപ്പോഴും സംഭവിക്കാറുള്ള കാര്യമാണ്. എന്നാൽ പാട്ടുപാടുന്നതിനിടെ ഒരു ലൂപ്പിൽ പെട്ടുപോയാലോ?. 'അജയന്റെ രണ്ടാം മോഷണം' (എആർഎം) എന്ന ചിത്രത്തിലെ 'അങ്ങു വാനക്കോണില്' എന്ന ഗാനം സ്കൂളിൽ പാടുന്നതിനിടെ വീണ്ടും വീണ്ടും പാടിയ വരിയിൽ തന്നെ കുടുങ്ങിപ്പോയ രണ്ടു കൊച്ചുമിടുക്കികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തി വൈറലാകുന്നത്.

Advertisment

"അങ്ങ് വാനക്കോണില് മിന്നി നിന്നൊരമ്പിളി അമ്പിളിക്കലയ്ക്കുള്ളില് ചോരക്കൺ മുയൽ, ഇങ്ങ് നീലത്തുരുത്തില് നീർപ്പരപ്പിൽ നിഴലിടും
അമ്പിളിക്കലയ്ക്കുള്ളില് ആമക്കുഞ്ഞനോ..." എന്ന വരി പാടുന്നതിനിടെയാണ് കുട്ടികൾക്ക് പാട്ടു തെറ്റുന്നത്. പാട്ടിലെ ചോരക്കൺ മുയലും ആമക്കുഞ്ഞനും തമ്മിൽ മാറിപ്പോകുന്നതാണ് സംഭവം. 

വരി തെറ്റുന്നതോടെ ഇരുവരും വീണ്ടും പാടിയ വരി തന്നെ പാടുന്നതും, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പരസ്പരം നോക്കുന്നതുമെല്ലാമാണ് വൈറലായ വീഡിയോയിൽ ഉള്ളത്. സ്കൂളിലെ വാർഷികാഘോഷ പരിപാടിയിൽ നിന്നുള്ള വീഡിയോയാണിത്.

Advertisment

1.4 മില്യൺ കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. എആർഎമ്മിന്റെ സംവിധായകനായ ജിതിൻ ലാൽ അടക്കം നിരവധി പേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്. "തുരുത്ത് വിട്ട് പുറത്ത് എത്താൻ പറ്റുനില്ലല്ലോ ദൈവമേ", "ഈ തുരുത്തിൽ പെട്ടാൽ ഇതാണ് അവസ്ഥ, അതും പോരാത്തതിന് ഒരു മുയലും","അപ്പൊ ആമ കുഞ്ഞൻ എവിടെപ്പോയി," കമന്റുകളിൽ ചിലത് ഇങ്ങനെ.

Read More

Viral Video School Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: