scorecardresearch

'ഇനിയെങ്ങാനും സ്വർണം കിട്ടിയാലോ;' സിനിമ കണ്ട് കോട്ട കുഴിച്ച് നാട്ടുകാർ

വിക്കി കൗശൽ നായകനായ 'ഛാവ' എന്ന സിനിമ കണ്ട​ ആളുകളാണ് സ്വർണം കുഴിച്ചെടുക്കാൻ അസിർഗഡ് കോട്ടയിലെത്തിയത്

വിക്കി കൗശൽ നായകനായ 'ഛാവ' എന്ന സിനിമ കണ്ട​ ആളുകളാണ് സ്വർണം കുഴിച്ചെടുക്കാൻ അസിർഗഡ് കോട്ടയിലെത്തിയത്

author-image
Trends Desk
New Update
Chhaava, Asirgarh Fort

ചിത്രം: എക്സ്

ബ്ലോക്ബസ്റ്റർ വിജയം നേടി ബേളിവുഡിൽ തരംഗമായി മാറുകയാണ് വിക്കി കൗശൽ നായകനായ 'ഛാവ.' ഈ വർഷത്തെ ഏറ്റവും മികച്ച ഹിന്ദി ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയ സിനിമ ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ വിചിത്രമായൊരു വാർത്തായാണ് മധ്യപ്രദേശിൽ നിന്നു വരുന്നത്.

Advertisment

ഛാവ കണ്ട് നിരവധി ആളുകളാണ് സ്വർണം കുഴിച്ചെടുക്കാനായി അസിർഗഡ് കോട്ടയ്ക്ക് സമീപം തടിച്ചുകൂടിയത്. മുഗൾ കാലഘട്ടത്തിലെ സ്വർണം മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുകയാണെന്ന് വിശ്വസിച്ചാണ് ആളുകൾ ഇങ്ങോട്ടേക്ക് എത്തിയത്. സ്വർണം കണ്ടെത്താനായി മെറ്റൽ ഡിറ്റക്ടറുകൾ പോലും ചിലർ കൊണ്ടുവന്നുവെന്നാണ് റിപ്പോർട്ട്. 

രാത്രി 7 മുതൽ പുലർച്ചെ 3 വരെ തുടർച്ചയായി ആളുകൾ സ്വർണം തിരഞ്ഞ് പ്രദേശത്ത് കുഴികളെടുത്തു.  പൊലീസ് എത്തിയാണ് ജനക്കൂട്ടത്തെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചത്. ടോർച്ചുകളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് സ്വർണം തിരയുന്ന ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. 

Advertisment

മുഗൾ ചരിത്രവുമായി ആഴത്തിൽ ബന്ധമുള്ളയിടമാണ് അസിർഗഡ് കോട്ട. മറാത്തകൾക്കെതിരായ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ സൈനിക നടപടികൾക്കു ശേഷം നിധികൾ അസിർഗഡ് കോട്ടയിൽ ഒളിപ്പിച്ചതായി അഭ്യൂഹങ്ങളുണ്ട്. ഛാവയിലും ഇക്കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഇതു വിശ്വസിച്ചാണ് സിനിമ കണ്ട ജനങ്ങൾ നിധി തേടി ഇറങ്ങിയത്.

Read More

Gold Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: