അവതാരക, അഭിനേത്രി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയുള്ള പേളിയുടെയും ഭർത്താവും നടനുമായ ശ്രീനിഷിന്റെയും വീഡിയോകളെല്ലാം പലപ്പോഴും സൈബറിടത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ പേളിയും ശ്രീനിഷും പങ്കുവച്ച കമന്റുകളാണ് ശ്രദ്ധനേടുന്നത്.
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് താരങ്ങൾ കമന്റുമായെത്തിയത്. 'പേളി മാണി എനിക്കൊരു സഹോദരിയെ പോലെയാണ്. പക്ഷെ അവർ എന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിളിച്ചാൽ കിട്ടാറില്ല. അടുത്തിടെ മാളിൽ വച്ചു കണ്ടിരുന്നു,' എന്നു പറയുന്ന വീഡിയോയാണ് സന്തോഷ് വർക്കി പങ്കുവച്ചത്.
'ആറാട്ട് എൻ തമ്പി' എന്നായിരുന്നു പേളി വീഡിയോയിൽ കമന്റു ചെയ്തത്. ഇരുപത്തിരണ്ടായിരത്തോളം ലൈക്കുകളാണ് ഈ കമന്റിനു ലഭിച്ചത്. അതേസമയം, നമ്പർ ബ്ലോക്കു ചെയ്തതല്ലെന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്. നമ്പർ ഡൈവേർട്ട് ചെയ്തിരിക്കുകയാണെന്നും വേണമെങ്കിൽ തന്നെ വിളിച്ചോളൂ എന്നും ശ്രീനിഷ് കമന്റിൽ കുറിച്ചു.
'മോഹൻലാൽ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സെലിബ്രിറ്റികളോടുള്ള ക്രഷ് വെളിപ്പെടുത്തിയും സിനിമാ റിവ്യൂകളിലൂടെയുമൊക്കെ നിരവധി വിമർശനങ്ങളും സന്തോഷ് വർക്കിയ്ക്ക് ലഭിക്കാറുണ്ട്.
Read More
ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ വീഡിയോയിലെ പേളി മാണിയുടെയും ശ്രീനിഷിന്റെയും കമന്റുകളാണ് ശ്രദ്ധനേടുന്നത്

ചിത്രം: ഇൻസ്റ്റഗ്രാം
അവതാരക, അഭിനേത്രി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയുള്ള പേളിയുടെയും ഭർത്താവും നടനുമായ ശ്രീനിഷിന്റെയും വീഡിയോകളെല്ലാം പലപ്പോഴും സൈബറിടത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ പേളിയും ശ്രീനിഷും പങ്കുവച്ച കമന്റുകളാണ് ശ്രദ്ധനേടുന്നത്.
ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് താരങ്ങൾ കമന്റുമായെത്തിയത്. 'പേളി മാണി എനിക്കൊരു സഹോദരിയെ പോലെയാണ്. പക്ഷെ അവർ എന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. വിളിച്ചാൽ കിട്ടാറില്ല. അടുത്തിടെ മാളിൽ വച്ചു കണ്ടിരുന്നു,' എന്നു പറയുന്ന വീഡിയോയാണ് സന്തോഷ് വർക്കി പങ്കുവച്ചത്.
'ആറാട്ട് എൻ തമ്പി' എന്നായിരുന്നു പേളി വീഡിയോയിൽ കമന്റു ചെയ്തത്. ഇരുപത്തിരണ്ടായിരത്തോളം ലൈക്കുകളാണ് ഈ കമന്റിനു ലഭിച്ചത്. അതേസമയം, നമ്പർ ബ്ലോക്കു ചെയ്തതല്ലെന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്. നമ്പർ ഡൈവേർട്ട് ചെയ്തിരിക്കുകയാണെന്നും വേണമെങ്കിൽ തന്നെ വിളിച്ചോളൂ എന്നും ശ്രീനിഷ് കമന്റിൽ കുറിച്ചു.
'മോഹൻലാൽ ആറാടുകയാണ്' എന്ന ഒറ്റ ഡയലോഗ് കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സെലിബ്രിറ്റികളോടുള്ള ക്രഷ് വെളിപ്പെടുത്തിയും സിനിമാ റിവ്യൂകളിലൂടെയുമൊക്കെ നിരവധി വിമർശനങ്ങളും സന്തോഷ് വർക്കിയ്ക്ക് ലഭിക്കാറുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.