/indian-express-malayalam/media/media_files/2025/03/20/HRrTY18O3xd1PmYSWnlm.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാനാ'യുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെ അർധരാത്രി പുറത്തുവിട്ട 3.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങാണ്.
എമ്പുരാനിൽ മമ്മൂട്ടി ഉൾപ്പെടെ മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ അതിഥി വേഷങ്ങൾ ഉണ്ടാകുമെന്ന ആഭ്യുഹങ്ങളും സൈബറിടങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, എമ്പുരാനിലെ മമ്മൂട്ടിയുടെ കാമിയോ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്.
ലൂസിഫറിലെ ഒരു രംഗത്തിൽ മമ്മൂട്ടിയുടെ ശബ്ദം ഉൾപ്പെടുത്തിയ വീഡിയോ ആണിത്. ഓൺലൈൻ പണമിടപാട് ആപ്പിലെ മമ്മൂട്ടിയുടെ ശബ്ദമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി കമന്റുകളും വീഡിയോയിൽ ലഭിക്കുന്നുണ്ട്.
അതേസമയം, തിരഞ്ഞെടുത്ത IMAX തിയേറ്ററുകളിൽ അടക്കം ഗംഭീര റിലീസിന് ഒരുങ്ങുകയാണ് എമ്പുരാൻ. ഈ മാസം 27നാണ് ചിത്രത്തിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read More
- 'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
- ഒറ്റക്കടിക്ക് മൂർഖൻ രണ്ടു കഷ്ണം; യജമാനനെ കാത്ത് റോട്ട്വീലർ; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.