/indian-express-malayalam/media/media_files/2025/03/21/3npe1Toer3q6l8hmcX4S.jpg)
ചിത്രം: എക്സ്
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമെന്ന് വീണ്ടും തെളിയിക്കുകയാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'എമ്പുരാൻ'. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ റെക്കോർഡ് വില്പനയാണ് നടന്നത്. 'ബുക്ക് മൈ ഷോ'യിലെ ആദ്യത്തെ ഒരു മണിക്കൂറിലെ ടിക്കറ്റ് ബുക്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ.
ഒരു മണിക്കൂറിൽ എമ്പുരാന്റെ 96-കെ ടിക്കറ്റുകൾ വിറ്റുപോയതായാണ് റിപ്പോർട്ട്. ടിക്കറ്റെടുക്കാൻ തിയേറ്ററുകൾക്കു മുന്നിലും വലിയ തിരക്കാണ്. ടിക്കറ്റെടുക്കുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Thrissur's Prestigious Lalettan's strong fort #Ragam - 5 days all shows sold out 🙏🔥
— AB George (@AbGeorge_) March 21, 2025
Informed Booking apps to open second week booking 🙏🔥
BOX OFFICE TOOFFAAN 🙏 pic.twitter.com/2cHbiO5nWn
ടിക്കറ്റെടുക്കാനായി കൗണ്ടറിനു മുന്നിലേക്ക് ഒടുന്നതിന്റെയും തിരക്കിനിടെ ചിലർ വീഴുന്നതുമെല്ലാം വീഡിയോകളിൽ കാണാം. മറ്റേതൊരു മലയാളം സിനിമയും ഇന്നേവരെ കാണാത്ത ഹൈപ്പാണ് എമ്പുരാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എമ്പുരാന്റെ ടിക്കറ്റ് കൊടുക്കാൻ തൃശൂർ രാഗത്തിൽ ഗേറ്റ് തുറന്നപ്പോൾ 😯 #Empuraan#mohanlalpic.twitter.com/mDngWOxfEF
— Rajesh Sundaran (@editorrajesh) March 21, 2025
മാര്‍ച്ച് 21 രാവിലെ 9 മണിയോടെയാണ് ഇന്ത്യയിൽ എമ്പുരാൻ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്ക് മൈ ഷോ ഹാങ്ങാവുകയും സെർവർ ഡൗൺ ആവുകയും ചെയ്തിരുന്നു. പല തിയേറ്ററുകളിലും ആദ്യഷോകൾ എല്ലാം ബുക്കായി കഴിഞ്ഞിട്ടുണ്ട്. മാർച്ച് 27ന് ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കുക.
Read More
- സ്റ്റീഫനൊപ്പം മമ്മൂട്ടിയും, എമ്പുരാനിലെ 'കാമിയോ' വൈറൽ
- 'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
- ഒറ്റക്കടിക്ക് മൂർഖൻ രണ്ടു കഷ്ണം; യജമാനനെ കാത്ത് റോട്ട്വീലർ; വീഡിയോ വൈറൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.