/indian-express-malayalam/media/media_files/2025/03/24/ZobzBeBLGptEoepaK3qC.jpg)
Dinosaur farming viral video
Palakkad Dinomukku Dinosaur farming viral video: 243 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷരായ ഭീമാകാരന്മാർ. ദിനോസറുകൾ എന്ന പേരു കേൾക്കുമ്പോൾ തന്നെ അൽപ്പം ഭയന്നിരുന്നവരാണ് ഏറെയും. പക്ഷേ, 'പാലക്കാട്ടെ ദിനോസർ' കൃഷിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഭീമാകാരന്മാരാണെങ്കിലും ഇവരെ പേടിക്കേണ്ടതില്ല. അരുമയായ വളർത്തുമൃഗങ്ങളായി വീട്ടിൽ വളർത്താം! പിള്ളേർക്കൊപ്പം ഫുട്ബോൾ കളിക്കാനും തെങ്ങിൽ നിന്ന് തേങ്ങയിട്ടു തരാനും ഭീമൻ മുട്ടകളിട്ടു ഒരു നാടിനെ മൊത്തം തീറ്റിപ്പോറ്റാനും പ്രാപ്തിയുള്ളവർ! ഇതൊക്കെ കേൾക്കുമ്പോൾ ഏതു യൂണിവേഴ്സ് ആണിതെന്ന് ആരുമൊന്നു അമ്പരക്കും. എന്നാൽ, പാലക്കാട്ടെ ദിനോസർ കൃഷിയും ദിനോമുക്കിന്റെ വിശേഷവുമൊക്കെ അറിയുന്നതോടെ അമ്പരപ്പ് കൗതുകത്തിനും ചിരിയ്ക്കും വഴിമാറും.
ദിനോസര്‍ വളര്‍ത്തല്‍ കൃഷിയാക്കി മാറ്റിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമത്തെക്കുറിച്ചുള്ള വീഡിയോ ഒരുക്കിയത് കൊച്ചിയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ സ്റ്റോറി ടെല്ലേഴ്സ് യൂണിയൻ ആണ്. സിനിമ മോഹികളായ യുവാക്കളുടെ കൂട്ടായ്മയാണ് സ്റ്റോറി ടെല്ലേഴ്സ് യൂണിയൻ. ജെസ്വിൻ ജോസഫ്, സിദ്ധാർത്ഥ് ശോഭൻ, ഗോകുൽ എസ് പിള്ള, ഷൈൻ നൗഷാദ്, പ്രസീത പ്രതീപ്, അനന്തു സുരേഷ്, ബിപിൻ ടി എസ് എന്നിവരാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി 1.25 മിനിറ്റ് ദൈർഘ്യമുള്ള രസകരമായ ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഗോകുൽ എസ് പിള്ളയാണ് ഈ മോക്കുമെന്ററിയുടെ സംവിധായകൻ.
ദൂരദർശനിലെ കൃഷി ദർശന്റെ ഫോർമാറ്റിലാണ് ഈ വൈറൽ വീഡിയോ ഒരുക്കപ്പെട്ടിരിക്കുന്നത്. തങ്ങളുടെ പോർട്ട്‌ഫോളിയോ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത മോക്കുമെന്ററി ആയിരുന്നു ദിനോമുക്ക് എന്നാണ് സ്റ്റോറി ടെല്ലേഴ്സ് യൂണിയൻ പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ ഇതിനകം 2.2 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. തമിഴ് നടൻ ശിവകാർത്തികേയൻ, നടി ഐശ്വര്യ ലക്ഷ്മി, സുരഭി ലക്ഷ്മി, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി സെലിബ്രിറ്റികളും വീഡിയോയ്ക്ക് കമന്റു ചെയ്തിട്ടുണ്ട്.
Read More
- ഉഷ മിസ്സിന്റെ പിറന്നാളിന് പാതിരാത്രി അസംബ്ലി കൂടി പിള്ളേർ; വൈറൽ വീഡിയോ
- Empuraan: ഓടിയും ചാടിയും വീണും എമ്പുരാന് ടിക്കറ്റെടുക്കാൻ ആരാധകർ; വീഡിയോ
- സ്റ്റീഫനൊപ്പം മമ്മൂട്ടിയും, എമ്പുരാനിലെ 'കാമിയോ' വൈറൽ
- 'ഗോട്ടിനെ കണ്ടുമുട്ടി;' കോഹ്ലിക്കൊപ്പം ആർസിബി ജേഴ്സിയിൽ ഹനുമാൻ കൈൻഡ്
- ആറാട്ടണ്ണൻ അല്ല എൻ തമ്പിയെന്ന് പേളി, എനിക്കും ചിലത് പറയാനുണ്ടെന്ന് ശ്രീനിഷ്
- 'ഫോൺ കൈകൊണ്ട് തൊടരുതെന്നാ ടീച്ചർ പറഞ്ഞേ...' അമ്മയുടെ ഫോൺ വെള്ളത്തിലെറിഞ്ഞ് കുഞ്ഞ്; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.