/indian-express-malayalam/media/media_files/y69He7LGAKta7ZFH3zn3.jpg)
ചിത്രം: യൂട്യൂബ്
ഫുട്ബോളിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആധിപത്യം പുലർത്തുകയാണ് പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബുധനാഴ്ച വൈകീട്ട് റൊണാൾഡോ തുടങ്ങിയ യൂട്യൂബ് ചാനൽ റെക്കോഡുകൾ തിരുത്തിക്കുറിക്കുകയാണ്. മൂന്ന് ദിവസം പിന്നിടുമ്പോൾ 33.3 മില്യൺ (3.33 കോടി) സബ്സ്‌ക്രൈബേഴ്‌സാണ് ചാനൽ നേടിയത്.
യുട്യൂബ് ചാനൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാൾഡോ യുട്യൂബിൻറെ ചരിത്രത്തിൽ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു കോടി സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമാണ്.
12 വീഡിയോകളാണ് റൊണാള്‍ഡോ ഇതുവരെ ചാനലിൽ പങ്കുവച്ചിട്ടുള്ളത്. ഇതിൽ മൂന്ന് വീഡിയോകൾ രണ്ടു കോടിയിലധികം കാഴ്ചകളും നേടിയിട്ടുണ്ട്. ഇതിനു പുറമേ ഏഴു ഷോർട്ട് വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. നിലവിൽ എക്‌സിൽ 11.25 കോടി പേരാണ് റൊണാൾഡോയെ പിന്തുടരുന്നതെങ്കിൽ ഫേസ്ബുക്കിൽ 17 കോടിയും ഇൻസ്റ്റഗ്രാമിൽ 63.6കോടി പേരും റൊണാൾഡോയെ പിന്തുടരുന്നവരാണ്.
1 മില്യൺ ഫോളോവേഴ്സ് തികയുമ്പോൾ യൂട്യൂബ് സമ്മാനിക്കുന്ന 'ഗോൾഡൻ പ്ലേ ബട്ടൻ' കുട്ടികളെ കാണിക്കുന്ന വീഡിയോയും താരം പോസ്റ്റു ചെയ്തിട്ടുണ്ട്. 'എന്റെ ഗോള്‍ഡന്‍ കിഡ്‌സിനായി ഗോള്‍ഡന്‍ ബട്ടണ്‍ നേടിയിരിക്കുന്നു' എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. 'UR Cristiano' എന്ന പേരിലാണ് റൊണാള്‍ഡോയുടെ യൂട്യൂബ് ചാനൽ.
Read More
- ട്രെയിൻ നിർത്തിയതും ജനക്കൂട്ടം, പുറത്തിറങ്ങാൻ പാടുപെട്ട് യുവാവ്; വൈറൽ വീഡിയോ
- വിസ്മയമായി പുതിയ പാമ്പൻ പാലം, ട്രയൽ റൺ വിജയം; വീഡിയോ
- ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം; ട്രയൽ റൺ വീഡിയോ
- ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള 10 രാജ്യങ്ങൾ; മുൻനിരയിൽ ഇന്ത്യ
- വെണ്ണ പോലൊരു അഭിനന്ദനം; ഇത് ആട്ടം ടീമിന് അമൂലിന്റെ സമ്മാനം
- കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ
- മസ്കിൻ്റെ ഫാഷൻ ഷോ; താരമായ് മോദിയും, ബൈഡനും, ട്രംപും, കിം ജോങ് ഉനും
- കളിക്കളത്തിൽ സ്റ്റാറായി രാഷ്ട്രപതി; സൈന നെഹ്വാളിനൊപ്പം ബാഡ്മിൻ്റൺ കളിച്ച് ദ്രൗപതി മുർമു; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us