/indian-express-malayalam/media/media_files/eROTz72E32fgw0Yu44yz.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴാൻ പോയ യാത്രക്കാരന് രക്ഷകനായി ബസ് കണ്ടക്ടർ. കൊല്ലത്താണ് ബസ് കണ്ടക്ടറുടെ സമയോചിത ഇടപെടൽ യാത്രക്കാരന് പുതുജീവനേകിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുകയാണ്.
കൊല്ലം കരാളിമുക്ക് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ടിക്കറ്റെടുത്ത ശേഷം ബാക്കി തുക വാങ്ങാനായി കണ്ടക്ടറിന് സമീപത്തേക്ക് നടന്ന് നീങ്ങവെയാണ് യുവാവ് ബാലൻസ് നഷ്ടപ്പെട്ട് ഡോറിനരികിലേക്ക് തെറിച്ച് വീഴുന്നത്. എന്നാൽ ദൈവത്തിന്റെ കൈയ്യെന്നോണം മറിച്ചോന്നും ചിന്തിക്കാതെ ശരവേഗത്തിൽ കണ്ടക്ടർ ബിനു യാത്രക്കാരനെ പിടിക്കുകയും ബസിനുള്ളിലേക്ക് വലിച്ചു കയറ്റുകയും ചെയ്യുന്നു.
Kerala bus conductor with 25th Sense saves a guy from Falling Down from Bus
— Ghar Ke Kalesh (@gharkekalesh) June 7, 2024
pic.twitter.com/HNdijketbQ
ഒറ്റകൈകൊണ്ട് സാഹസികമായാണ് ബിനു യാത്രക്കാരനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചടുപ്പിച്ചത്. കൃത്യസമയത്ത് ബിനുവിന് യാത്രക്കാരനെ പിടിക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ അപകടം സുനിശ്ചിതം. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിനു വീണയാളെ പിടിച്ചുകയറ്റിയത്.
വീഡിയോ വൈറലായതിന് പിന്നാലെ ബിനുവിന് മോട്ടോർ വാഹന വകുപ്പ് അഭിനന്ദനം അറിയിച്ചു. മുകളിൽ നിന്ന് താഴേക്ക് തുറക്കുന്ന രീതിയിലുള്ള പൂട്ടുകൾ ബസിന്റെ വാതിലുകലിൽ നിന്ന് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ദൈവത്തിൽ കൈയ്യെന്ന കുറിപ്പോടെയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലായി വീഡിയോ പ്രചരിക്കുന്നത്.
Read More Entertainment Stories Here
- ചെലവ് 350 കോടി, തിരിച്ചുകിട്ടിയത് 95 കോടി; ഡിക്യു തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും പൃഥ്വി പെട്ടു
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
- അന്ന് ആരണ്യകത്തിലെ അമ്മിണി, ഇന്ന് ഡിഎൻഎയിലെ പാട്ടി; സലീമ തിരിച്ചെത്തുമ്പോൾ
- Nadikar OTT: നടികർ ഒടിടിയിലേക്ക്
- സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് മടുത്തു; ഇനി വില്ലനാവില്ലെന്ന് വിജയ് സേതുപതി
- സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട് തന്നെ പറയണം: വീഡിയോയുമായി ചാക്കോച്ചൻ
- ബേസിലിനെ പ്രാങ്ക് ചെയ്യണമെങ്കിൽ എലിയോട് ഒരൊറ്റ വാക്കു പറഞ്ഞാൽ മതി: ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.