scorecardresearch

സംഘർഷം ഒഴിയാതെ മണിപ്പൂർ:വെടിവെപ്പിൽ അഞ്ച് മരണം

കഴിഞ്ഞദിവസം മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

കഴിഞ്ഞദിവസം മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

author-image
WebDesk
New Update
manipur

സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി (എക്‌സ്പ്രസ് ഫൊട്ടോ)

ഇംഫാൽ: വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ. ജിരിബാമിലെ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു ആക്രമണം. വീട്ടിൽ ഉറങ്ങുകയായിരുന്ന ആൾക്കുനേരെ അക്രമി സംഘങ്ങൾ എത്തി വെടിയുതിത്ത് കൊലപ്പെടുത്തി. വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.നാലുപേർ ആയുധധാരികൾ ആയിരുന്നുവെന്ന് മണിപ്പൂർ പോലീസ് പറഞ്ഞു.

Advertisment

കഴിഞ്ഞദിവസം മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബിഷ്ണു പൂർ ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ ഒന്നിലധികം ഡ്രോണുകൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ കുക്കി വിഭാഗമാണെന്ന് മണിപ്പൂർ പോലീസ് പറഞ്ഞു.

മണിപ്പൂർ ഇന്റഗ്രിറ്റി കോർഡിനേറ്റിംഗ് കമ്മിറ്റി മണിപ്പൂരിൽ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ഉന്നതതല യോഗം ചേർന്നു. സംഘർഷ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.

Read More

Advertisment
Communal Violence Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: