/indian-express-malayalam/media/media_files/8xroYCwv5zRVOMC6Jt3S.jpg)
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ വലിയ ദിനമാണ് ഇതെന്ന് കെസി വേണുഗോപാൽ പറഞ്ഞു
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ് രംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. എഐസിസി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ജോലി രാജിവച്ചതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെസി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇരുവരും പാർട്ടി ആസ്ഥാനത്ത് എത്തിയത്.
"കോൺഗ്രസിനോട് വളരെയധികം നന്ദി പറയുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. 'മോശം സമയത്ത് ചേർത്തുപിടിക്കുന്നവരാണ് നമ്മുടെ സ്വന്തമാകുന്നത്. ഞങ്ങളെ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോൾ ബിജെപി ഒഴികെ മറ്റെല്ലാവരും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞങ്ങളുടെ വേദനയും കണ്ണീരും അവർ ഉൾക്കൊണ്ടു".
"സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പ്രത്യയശാസ്ത്രവുമായി പ്രവർത്തിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, തെരുവിൽ നിന്ന് പാർലമെന്റ് വരെ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ തയ്യാറാണ്" - വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിലെ മെഡൽ നഷ്ടത്തെക്കുറിച്ച് തുറന്നു പറയും. അതിനായി മാനസികമായി തയ്യാറെടുക്കേണ്ടതുണ്ടെന്നും വിനേഷ് പറഞ്ഞു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ വലിയ ദിനമാണ് ഇതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. "കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാം"- വേണുഗോപാൽ പറഞ്ഞു.
Read More
- അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം,ഇനി തിരിച്ചുവരില്ല:അമിത് ഷാ
- സ്കൂളിൽ നോൺ വെജ് ബിരിയാണി കൊണ്ടുവന്നു, മൂന്നാം ക്ലാസുകാരനെ പുറത്താക്കിയതായി പരാതി
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us