scorecardresearch

വിനേഷ് ഫോഗട്ടും ബജ്‍രങ് പൂനിയയും തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക്? രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി ഇരുവരും മത്സരിച്ചേക്കുമെന്നാണ് വിവരം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി ഇരുവരും മത്സരിച്ചേക്കുമെന്നാണ് വിവരം

author-image
WebDesk
New Update
Vinesh Phogat, Bajrang Punia, Rahul Gandhi

ചിത്രം: എക്സ്/ കോൺഗ്രസ്

ഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രങ് പുനിയയും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി ഇരുവരും മത്സരിച്ചേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇരുവരും പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

ബുധനാഴ്ച നടന്ന യോഗത്തിനു ശേഷമുള്ള രാഹുലിന്റെയും ഗുസ്തി താരങ്ങളുടെയും ചിത്രം കോൺഗ്രസ് എക്സിലൂടെ പങ്കുവച്ചു. വിനേഷും ബജ്‍രങ് പുനിയയും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സ്ഥാനാർത്ഥിത്തി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വൃത്തം കൂട്ടിച്ചേർത്തു.

പാരീസ് ഒളിംപിക്സിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനേഷ് ഫോഗട്ടിന് കോൺഗ്രസ് പ്രവർത്തകരടക്കം വലിയ സ്വീകരണം നൽകിയിരുന്നു. കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ ഡൽഹിയിലെ വിമാനത്താവളിത്തിലെത്തി താരത്തെ സ്വീകരിച്ചിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ പ്രക്ഷോഭങ്ങളിൽ വിനേഷിനെയും മറ്റു ഗുസ്തിക്കാരെയും പിന്തുണച്ച രാഷ്ട്രിയ നേതാവു കൂടിയാണ് അദ്ദേഹം.  

Advertisment

അതേസമയം,​ വിനേഷ് ഫോഗട്ടുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം, പാർട്ടിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കോൺഗ്രസ് സ്വാഗതം ചെയ്യുമെന്ന്, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിന് ശേഷം, വിനേഷ് മത്സരിക്കുന്നുണ്ടോ എന്നകാര്യം വ്യക്തമാകുമെന്ന് ഹരിയാനയുടെ എഐസിസി ചുമതലയുള്ള ദീപക് ബാബരിയ അറിയിച്ചിരുന്നു. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

Read More

Rahul Gandhi Congress Vinesh phogat

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: