scorecardresearch

നരേന്ദ്രമോദി ബ്രൂണൈയിലേക്ക്;സിംഗപ്പൂരും സന്ദർശിക്കും

ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദർശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു

ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദർശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു

author-image
WebDesk
New Update
news

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി പുറപ്പെട്ടത്

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രൂണൈ, സിംഗപ്പൂർ എന്നിവടങ്ങളിലേക്ക് പുറപ്പെട്ടു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനും സിംഗപ്പൂരുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിനും സന്ദർശനം ഗുണം ചെയ്യുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisment

ബ്രൂണെയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനായി സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് മോദി പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോങ്, മുതിർന്ന മന്ത്രി ലീ സിയാൻ ലൂങ്, എമിരിറ്റസ് സീനിയർ മന്ത്രി ഗോ ചോക് ടോങ് എന്നിവരെ കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് മോദി സിംഗപ്പൂർ സന്ദർശിക്കുക. സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. "സിംഗപ്പൂരുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം, പ്രത്യേകിച്ച് നൂതന ഉൽപ്പാദനം, ഡിജിറ്റലൈസേഷൻ, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു."- മോദി പറഞ്ഞു.

Read More

Narendra Modi Singapore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: