scorecardresearch

പശ്ചിമബംഗാളില്‍ ഒൻപതുകാരിക്കും നഴ്സിനും നേരെ ലൈംഗികാതിക്രമം; പ്രതിയുടെ വീടുതകർത്ത് പ്രതിഷേധം

പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ഒൻപതുകാരിയുടെ കുടുംബത്തെ ഒത്തുതീർപ്പിന് നിർബന്ധിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്

പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ഒൻപതുകാരിയുടെ കുടുംബത്തെ ഒത്തുതീർപ്പിന് നിർബന്ധിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്

author-image
WebDesk
New Update
Kolkata doctor murder, Protest

കൊൽക്കത്തിയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഫൂട്ബോൾ ആരാധകർ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ദാരുണ സംഭവത്തിന്റെ നടക്കം മാറുന്നതിനു മുൻപ് പശ്ചിമ ബംഗാളിൽ നിന്ന് വീണ്ടും പീഡന വാർത്തകൾ പുറത്തു വരികയാണ്.

Advertisment

വനിതാ നഴ്‌സിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കും നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിനിരയായത്. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.

പെൺകുട്ടി പീഡനത്തിനിരയായതിൽ പ്രതിഷേധിച്ച് പ്രതിയെന്ന് കരുതുന്നയാളുടെ വീടും, ബന്ധുവിന്റെ കടയും പ്രദേശവാസികൾ അടിച്ചു തകർത്തു. പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് കുട്ടിയുടെ കുടുംബത്തെ ഒത്തുതീർപ്പിന് നിർബന്ധിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്.

പഞ്ചായത്ത് അംഗത്തിൻ്റെ ഭർത്താവുകൂടിയാണ് ഒത്തുതീർപ്പിന് ശ്രമിച്ച തൃണമൂൽ കോൺഗ്രസ് നേതാവ്.​ ഇതോടെ പഞ്ചായത്ത് അംഗത്തിൻ്റെ വീടിനു നേരെയും പ്രതിഷേധവും ആക്രമണവും ഉണ്ടായി. പ്രദേശത്ത് പൊലീസിനെയും ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്. കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം അനുഭാവികളാണെന്ന് പഞ്ചായത്ത് അംഗവും കുടുംബവും ആരോപിച്ചു.

Advertisment

പ്രതി തന്റെ ഗ്രാമത്തിലുള്ള ആളാണെന്നും, ആയാളിൽ നിന്ന് ഇത്തരം ഒരു പ്രവർത്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. ഒൻപത് വയസ്സുകാരിയായ മകൾ വീട്ടിൽ നിന്ന് തന്റെ കടയിലേക്ക് വരികയായിരുന്നു. ആ സമയത്താണ് പ്രതി ആക്രമിച്ചത്. മാതൃകാപരമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രോഗിയെ പരിചരിക്കുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് നഴ്സിന്റെ ആരോപണം. അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

Sexual Abuse West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: