scorecardresearch

ബീഫ് കഴിച്ചെന്ന് സംശയം;ഹരിയാനയിൽ തൊഴിലാളിയെ മർദ്ദിച്ച് കൊന്നു

പശ്ചിമ ബംഗാളിൽ നിന്നുള്ള സാബിർ മാലിക്ക് (22) ആണ് മർദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 27-ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ സംഭവമുണ്ടായത്

പശ്ചിമ ബംഗാളിൽ നിന്നുള്ള സാബിർ മാലിക്ക് (22) ആണ് മർദ്ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 27-ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ സംഭവമുണ്ടായത്

author-image
WebDesk
New Update
harayan

സംഭവത്തില്‍ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത് പ്രതികള്‍

ചണ്ഡീഗഢ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി സാബിർ മാലിക്ക് (22) ആണ് മർദ്ദനമേറ്റ് മരിച്ചത്.ഓഗസ്റ്റ് 27-ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിൽ സംഭവമുണ്ടായത്. 

Advertisment

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന പ്രതികൾ, മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പ്രതികൾ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് വീണ്ടും മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.ആക്രി കച്ചവടക്കാരനായിരുന്നു മരിച്ച സാബിർ മാലിക്. 

എന്നാൽ, ബീഫ് കഴിച്ചെന്നാരോപണത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയിൽ ഹരിയാനയിൽ പ്രതിഷേധം ശക്തമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ സംഭവം സർക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
സാബിറിന് നീതി വേണമെന്നും ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിൽ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും തൃണമുൽ കോൺഗ്രസ് നേതാവ് സമീറുൾ ഇസ്ലാം എംപി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പശുകളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞു.

Read More

Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: