scorecardresearch

കടമെടുപ്പു പരിധി: നേരത്തെ വാദം കേൾക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ

കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന, ഭരണഘടനയുടെ 293-മത്തെ അനുച്ഛേദം ഇതുവരെ ജൂഡീഷ്യൽ പരിശോധനയ്ക്കു വിധേയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി

കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന, ഭരണഘടനയുടെ 293-മത്തെ അനുച്ഛേദം ഇതുവരെ ജൂഡീഷ്യൽ പരിശോധനയ്ക്കു വിധേയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി

author-image
WebDesk
New Update
supreme court | 370 article

സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു

ന്യൂഡൽഹി: കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നൽകിയ ഹർജിയിൽ നേരത്തെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.കേന്ദ്ര സർക്കാരിനെതിരെ കേരളം നൽകിയ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

Advertisment

എന്നാൽ, ഭരണഘടനാ ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതിനായി രജിസ്ട്രി നടപടി തുടങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ബെഞ്ചിനു മുന്നിലെത്തിയത്. ഇക്കാര്യം പരിഗണിക്കുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനെ ബെഞ്ച് അറിയിച്ചു.കടമെടുപ്പ് പരിധി ഉയർത്തിക്കിട്ടാൻ സംസ്ഥാനത്തിന് നിയമപരമായ അവകാശമുണ്ടെന്നാണ് കേരളത്തിന്റെ വാദം.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി ഭരണഘടനാ ബെഞ്ചിനു വിട്ട് ഏപ്രിൽ ഒന്നിന് ഉത്തരവു പുറപ്പെടുവിച്ചത്. കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന, ഭരണഘടനയുടെ 293-മത്തെ അനുച്ഛേദം ഇതുവരെ ജൂഡീഷ്യൽ പരിശോധനയ്ക്കു വിധേയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.

Read More

Advertisment
Supreme Court Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: