scorecardresearch

അഴിക്കുള്ളിൽ പുകവലിയും വീഡിയോ കോളും; നടൻ ദർശനെതിരെ വീണ്ടും കേസ്

ദർശന്റെയും കൂട്ടാളികളുടെയും ജയിലിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെയാണ് നടപടി

ദർശന്റെയും കൂട്ടാളികളുടെയും ജയിലിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെയാണ് നടപടി

author-image
WebDesk
New Update
Darshan Thoogudeepa

വൈറലായ ചിത്രം

ബെംഗളൂരു: കൊലപാത കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്കെതിരെ വീണ്ടും കേസ്. ദർശന്റെയും കൂട്ടാളികളുടെയും ജയിലിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും വൈറലായതിന് പിന്നാലെയാണ് നടപടി. ദർശനും മറ്റു പ്രതികൾക്കുമെതിരെ ബെംഗളൂരു പൊലീസ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എം. സോമശേഖർ നൽകിയ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Advertisment

ജയിലിൽ പുകവലിച്ച കുറ്റത്തിന് ദർശൻ, ഗുണ്ടാ നേതാവ് വിൽസൺ, ശ്രീനിവാസ്, നാഗരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു എഫ്ഐആറിൽ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും വീഡിയോ കോൾ വിളിച്ചതിനും ദർശനും വിചാരണ തടവുകാരായ ധർമ്മ, സത്യ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ പുകവലിക്കുന്നതിന്റെയും വീഡിയോ കോൾ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്.

അതേസമയം, ജയിലിനുള്ളിൽ നിരോധിത വസ്തുക്കൾ അനുവദിച്ചതിന് ജയിലർക്കെതിരെയും മറ്റു ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജയിൽ ജീവനക്കാരായ സുദർശൻ കെ.എസ്, പരമേഷ് നായക്, രായമാനെ കെ.ബി എന്നിവർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

വിചാരണത്തടവുകാരനായ മുജീബ് ആഗസ്റ്റ് 23ന് ജയിൽ ചട്ടങ്ങൾ ലംഘിച്ച് പുറത്തുനിന്ന് സാധനങ്ങൾ കൈപ്പറ്റിയതായാണ് പരാതിയിൽ പറയുന്നത്. അതേസമയം, ദർശനെ ബല്ലാരി ജയിലിലേക്ക് മാറ്റുന്ന കാര്യം പൊലീസ് ആലോചിക്കുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

Advertisment

കേസിൽ ഒമ്പത് പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 33 കാരിയായ രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്. ദർശനും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരാണ് നിലവിൽ കസ്റ്റഡിയിൽ കഴിയുന്നത്.

Read More

Kannada Films Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: