/indian-express-malayalam/media/media_files/yK2gNRaAcE7B85WuB6Ie.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹം എന്നാണെന്ന ചോദ്യം എപ്പോഴും ഉയരുന്ന ഒന്നാണ്. പലപ്പോഴും രാഹുലിനോട് നേരിട്ടുതന്നെ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കശ്മീരിൽനിന്നുള്ള ഒരു വിദ്യാർത്ഥിനികളും രാഹുലിനോട് ഇതേ ചോദ്യം ചോദിച്ചിരിക്കുന്നു.
വിദ്യാർത്ഥിനികളുമായി വിവാഹത്തെക്കുറിച്ച് സംസാരിച്ച വീഡിയോയാണ് രാഹുൽ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഷെയർ ചെയ്തത്. വിവാഹത്തെക്കുറിച്ച് താങ്കൾ എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു ഒരു വിദ്യാർത്ഥിനി ചോദിച്ചത്. 20-30 വർഷമായി ഞാൻ ഈ ചോദ്യം കേൾക്കുന്നുണ്ട്. വിവാഹമെന്നത് നല്ലൊരു കാര്യമാണെന്നായിരുന്നു രാഹുൽ നൽകിയ മറുപടി. ഇതിനുപിന്നാലെ അടുത്ത ചോദ്യം എത്തി.
സാർ, താങ്കൾക്ക് വിവാഹം കഴിക്കാൻ പ്ലാനുണ്ടോയെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ ചോദ്യം. പ്ലാനൊന്നുമില്ല, സംഭവിച്ചാൽ നടക്കട്ടെയെന്ന് രാഹുലിന്റെ മറുപടി. ഇതുകേട്ടതും വിവാഹത്തിന് തങ്ങളെയും ക്ഷണിക്കണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. ഉറപ്പായും ക്ഷണിക്കാമെന്ന് കോൺഗ്രസ് നേതാവിന്റെ വാഗ്‌ദാനം. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിട്ടുണ്ട്. 4 മില്യനിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
Read More
- മമതയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ച്, സുരക്ഷാവലയത്തിൽ കൊൽക്കത്ത
- ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായി സോറന് ബിജെപിയില്‍ ചേരും, അമിത് ഷായെ കണ്ടു
- 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ;' കങ്കണ റണാവത്തിന് താക്കീതുമായി ബിജെപി
- ഇൻഡിഗോ വിമാനത്തിൽനിന്നും നഷ്ടമായത് 45,000 രൂപ, നഷ്ടപരിഹാരമായി നൽകിയത് 2,450 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.