/indian-express-malayalam/media/media_files/DWEFxO5MzePJ2wo1c5cP.jpg)
കൊൽക്കത്ത പ്രതിഷേധം
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിസംഘടനകളുടെ പ്രതിഷേധ മാർച്ച് ഇന്നു നടക്കും. മാർച്ച് ആഹ്വാനം ചെയ്തതിനെ തുടർന്ന് കൊൽക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. സുരക്ഷയ്ക്കായി 6000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ബം​ഗാൾ സെക്രട്ടറിയേറ്റിലേക്കാണ് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നത്. മാർച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് തടയാനാണ് കൊൽക്കത്ത പൊലീസിന്റെ നീക്കം. കൊൽക്കത്ത പൊലീസിനും ഹൗറ സിറ്റി പൊലീസിനും പുറമെ കോംബാറ്റ് ഫോഴ്‌സ്, ഹെവി റേഡിയോ ഫ്ളയിങ് സ്ക്വാഡ്, ആർ.പി.എഫ് എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.
മാർച്ച് നിയമവിരുദ്ധമാണെന്ന് അറിയിച്ച പോലീസ് മാർച്ചിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം, റാലി സമാധാനപരമായിരിക്കുമെന്നാണ് വിദ്യാർത്ഥി സംഘടന നേതാക്കൾ അറിയിച്ചിട്ടുള്ളത്.
സെക്രട്ടേറിയറ്റിലേക്ക് ഒരു മാർച്ചിനും അനുമതി നൽകിയിട്ടില്ലെന്ന് എഡിജി (ദക്ഷിണ ബംഗാൾ) സുപ്രതിം സർക്കാർ നബന്നയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് സംഘടിപ്പിച്ച ഒരു വിദ്യാർത്ഥി നേതാവ് ഞായറാഴ്ച കൊൽക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തിയെ കണ്ടുവെന്നും ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, വിദ്യാർത്ഥി സംഘടനാ നേതാക്കളിലൊരാളായ സയൻ ലാഹിരി അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് നിഷേധിച്ചു. പശ്ചിമ ബംഗാളിലെ വിദ്യാർത്ഥികളുടെ തികച്ചും അരാഷ്ട്രീയമായ പ്രതിഷേധ മാർച്ചാണിത്. ഇതിൽ ഒരു രാഷ്ട്രീയ ബന്ധവും കണ്ടെത്താൻ ശ്രമിക്കരുത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളോട് മാർച്ചിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ മാർച്ചിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും നേട്ടമുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ, പ്രതിയായ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More
- ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായി സോറന് ബിജെപിയില്‍ ചേരും, അമിത് ഷായെ കണ്ടു
- 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ;' കങ്കണ റണാവത്തിന് താക്കീതുമായി ബിജെപി
- ഇൻഡിഗോ വിമാനത്തിൽനിന്നും നഷ്ടമായത് 45,000 രൂപ, നഷ്ടപരിഹാരമായി നൽകിയത് 2,450 രൂപ
- ജോലിക്ക് വ്യാജജാതി സർട്ടിഫിക്കറ്റ് ;1084 പരാതികൾ:പിരിച്ചുവിട്ടത് 94 പേരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us