/indian-express-malayalam/media/media_files/EPv2GNprQLCzhGoJtzZY.jpg)
പരാതി ഉയർന്നുവരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കി
ന്യൂഡൽഹി:രാജ്യത്ത് വ്യാജജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നത് വ്യാപമാകുന്നു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കേന്ദ്രസർവ്വീസിൽ ജോലി നേടിയതുമായി ബന്ധപ്പെട്ട് 1084 പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരിശോധനയിൽ 92പേരെ സർവ്വീസിൽ നിന്ന് പുറത്താക്കിയതായും കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം 'ഇന്ത്യൻ എക്‌സ്പ്രസ്' സമർപ്പിച്ച അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ മറുപടി.
പരാതി കുടുതൽ റെയിൽവേയിൽ
വ്യാജജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പരാതികൾ ലഭിച്ചത് റെയിൽവേയിലാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് 349 പരാതികളാണ് റെയിൽവേയിൽ ലഭിച്ചത്. ഇതിൽ തൊണ്ണൂറ് ശതമാനം പരാതികളും കോടതിയുടെ പരിഗണനയിലാണ്.
പരാതിയിൽ രണ്ടാം സ്ഥാനത്തുള്ള തപാൽ വകുപ്പാണ്. 259 പരാതികൾ ലഭിച്ചു. ഷിപ്പിംങ് മന്ത്രാലയം 202, ഭക്ഷ്യ-വിതരണ വകുപ്പിൽ 138 എന്നിങ്ങനെയും പരാതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് കീഴിലുള്ള 93 മന്ത്രാലയങ്ങളിൽ 59 എണ്ണത്തിൽ നിന്നുള്ള വിവരങ്ങളാണ് ലഭ്യമായത്.
പരിശോധന ശക്തമാക്കും
വ്യാജജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വ്യാപകമായി പരാതി ഉയർന്നുവരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പരിശോധന ശക്തമാക്കി. അടുത്തിടെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പൂജ ഖേജ്കർ വിവാദം ഉയർന്നുവന്നതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള പരിശോധനകൾ നടത്തുന്നത്. പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവയുടെ പരിശോധന കാര്യക്ഷമമായി നടത്തണമെന്ന് എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയതായി പേഴ്‌സൺ ആൻഡ് ട്രെയിനിങ് മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
"ജാതി സർട്ടിഫിക്കറ്റ് സമയബന്ധിതമായി പരിശോധിക്കുന്നത് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന, കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടതും പരിശോധിക്കേണ്ടതും ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടത്തിന്റെയോ ഉത്തരവാദിത്വമാണ്"-അധികൃതർ പറഞ്ഞു. 1993-ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം നിയമനത്തിന് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാൽ സർവ്വീസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ചട്ടം.
Read More
- ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം; മന്ത്രിസഭയുടെ അംഗീകാരം
- സിദ്ധരാമയ്യയ്ക്കെതിരെയുള്ള ആരോപണം;രാഷ്ട്രീയമായി നേരിടുമെന്ന് കോൺഗ്രസ്
- ആർജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി
- ഉന്നതപഠനം;യുകെയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്
- ഇസ്രായേലിനെ സംരക്ഷിക്കും;ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം:കമലാ ഹാരീസ്
- ചുറ്റും ഭയം; ആജികാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ച് വിദ്യാർഥികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us