scorecardresearch

ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം; മന്ത്രിസഭയുടെ അംഗീകാരം

25 വർഷം സർവ്വീസുള്ള സർക്കാർ ജീവനക്കാർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്നതാണ് പദ്ധതി

25 വർഷം സർവ്വീസുള്ള സർക്കാർ ജീവനക്കാർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്നതാണ് പദ്ധതി

author-image
WebDesk
New Update
Unified Pension Scheme

പഴയ പെൻഷൻ പദ്ധതി എന്ന ആവശ്യവുമായി പൂനെയിൽ നടന്ന പ്രതിഷേധം (ഫയൽ ഫൊട്ടോ)

ഡൽഹി: സർക്കാർ ജീവനക്കാർക്കായി പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രം. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീം എന്ന പുതിയ പെൻഷൻ പദ്ധതിയാണ് ശനിയാഴ്ച സർക്കാർ പ്രഖ്യാപിച്ചത്.

Advertisment

യുപിഎസിനു കീഴിൽ ജീവനക്കാർക്ക് ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ സർക്കാർ ഉറപ്പുനൽകുന്നതാണ് പദ്ധതി. 25 വർഷം സർവ്വീസുള്ള സർക്കാർ ജീവനക്കാർക്ക് അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും. കുടുംബ പെൻഷൻ സംബന്ധിച്ച്, ജീവനക്കാരൻ്റെ പെൻഷൻ്റെ 60 ശതമാനം അവരുടെ മരണത്തിന് ശേഷം, കുടുംബത്തിന് ഉറപ്പാക്കും.

ഇതിനു പുറമേ, മിനിമം അഷ്വേർഡ് പെൻഷനായി 10 വർഷം സർവീസുള്ള ജീവനക്കാർക്ക് 10000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കും. 2025 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. നിലവിലെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം.

23 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു. പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ സംയോജിപ്പിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഏകീകൃത പെൻഷൻ പദ്ധതി പ്രഖ്യാപനം.

Read More

Advertisment
Central Government Pension

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: