/indian-express-malayalam/media/media_files/uploads/2021/01/Kamala-Harris-explained.jpg)
നിലവിലെ അഭിപ്രായ സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനേക്കാൾ നേരിയ പോയിന്റിന് മുന്നിലാണ് കമല
ന്യൂയോർക്ക്: എല്ലാ അമേരിക്കക്കാരുടെയും പ്രസിഡൻറായിരിക്കും താനെന്നും സാമാന്യ ബോധത്തിലും യാഥാർഥ്യ ബോധത്തിലുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുമെന്നും കമല ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷന്റെ അവസാന ദിനത്തിൽ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം സ്വീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രസംഗത്തിലായിരുന്നു കമലയുടെ പരാമർശം. 'ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്, എന്നാൽ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന കാലഘട്ടം അതീവ ഗൗരവ സാഹചര്യങ്ങളുടേതായിരുന്നു'-കമല വിമർശിച്ചു.
ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ കമല തന്റെ നിലപാട് അറിയിച്ചു. അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായി ഇസ്രായേലിനെ എപ്പോഴും സംരക്ഷിക്കുമെന്ന് കമല പറഞ്ഞു. 'ഒക്ടോബർ ഏഴിന് ഇസ്രായേലിലുണ്ടായ ആക്രമണം പറഞ്ഞറിയിക്കാനാകാത്തതാണ്. അതേസമയം ഗസയിലെ യുദ്ധം അവസാനിപ്പിക്കണം. ഹൃദയഭേദകമായ കാഴ്ചകളാണ് ഗാസയിലുണ്ടായത്'-കമലാ ഹാരീസ് പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല. വിജയിച്ചു വന്നാൽ യുഎസിന്റെ പ്രഥമ വനിത പ്രസിഡന്റും. നിലവിലെ അഭിപ്രായ സർവേകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനേക്കാൾ നേരിയ പോയിന്റിന് മുന്നിലാണ് കമല.
Read More
- ചുറ്റും ഭയം; ആജികാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ച് വിദ്യാർഥികൾ
- സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
- തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി വിജയ്
- നഴ്സറിക്കുട്ടികൾ പീഡനത്തിനിരയായ സംഭവം: പ്രതിയുടെ കുടുംബത്തെ ആക്രമിച്ച് ജനക്കൂട്ടം, വീട് തകർത്തു
- രാഷ്ട്രീയം വിടില്ല;പുതിയ പാർട്ടി രൂപീകരിക്കും: ചമ്പായ് സോറൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.