scorecardresearch

രാഷ്ട്രീയം വിടില്ല;പുതിയ പാർട്ടി രൂപീകരിക്കും: ചമ്പായ് സോറൻ

അഴിമതി കേസിൽ കുറ്റാരോപിതനായി ഹേമന്ത് സോറൻ ജയിലിലായതിന് പിന്നാലെയാണ് ചമ്പായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ചമ്പായ് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു

അഴിമതി കേസിൽ കുറ്റാരോപിതനായി ഹേമന്ത് സോറൻ ജയിലിലായതിന് പിന്നാലെയാണ് ചമ്പായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ചമ്പായ് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു

author-image
WebDesk
New Update
champai soran

ചമ്പായ് സോറൻ

റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നയം വ്യക്തമാക്കി മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവുമായ ചമ്പായ് സോറൻ. താൻ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി. ''ഇത് എന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായമാണ്. എന്നെ പിന്തുണയ്ക്കുന്നവരിൽ നിന്ന് ഒരുപാട് സ്‌നേഹം ലഭിക്കുന്നതിനാൽ രാഷ്ട്രീയം ഉപേക്ഷിക്കില്ല.ജനങ്ങൾക്കായി ഞാൻ ഒരു പുതിയ പാർട്ടി രൂപീകരിക്കാം'.-ചമ്പായ് സോറൻ പറഞ്ഞു. ജെഎംഎമിൽ നിന്ന് പടിയിറങ്ങുന്നതായും ഒന്നുകിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കും അല്ലെങ്കിൽ മറ്റ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ചമ്പായി സോറൻ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നയം വ്യക്തമാക്കിയത്. 

Advertisment

അഴിമതി കേസിൽ കുറ്റാരോപിതനായി ഹേമന്ത് സോറൻ ജയിലിലായതിന് പിന്നാലെയാണ് ചമ്പായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഹേമന്ത് സോറൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ചമ്പായ് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇരുവർക്കും ഇടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്നാണ് വിവരം. ഹേമന്ത് സോറൻ ജയിൽ മോചിതനായി ദിവസങ്ങൾക്ക് ശേഷം, തന്റെ ഔദോഗീക പരിപാടികൾ റദ്ദാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടെന്ന് ചമ്പായി സോറൻ നേരത്തെ ആരോപിച്ചിരുന്നു.

''ഔദോഗീക പരിപാടികൾ റദ്ദാക്കാനുള്ള കാരണം തിരക്കിയപ്പോൾ, ജൂലൈ മൂന്നിന് പാർട്ടി എംഎൽഎമാരുടെ യോഗം ഉണ്ടെന്നും അതുവരെ എനിക്ക് സർക്കാർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ഹേമന്ത് സോറൻ പറഞ്ഞു.വർഷങ്ങളായി പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ചേരാതെ ഏകപക്ഷീയമായ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ, ഞാൻ ആരുടെ അടുത്ത് പോയി എന്റെ പ്രശ്‌നങ്ങൾ പറയണം? പാർട്ടിയലെ മുതിർന്ന നേതാവെന്നാണ് എന്നെ വിശേഷിപ്പിക്കുന്നതെങ്കിലും ആ പരിഗണന ലഭിക്കുന്നില്ല'-ചമ്പായി സോറൻ പറഞ്ഞു. 

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിഞ്ഞെടുപ്പിൽ ഘടശില സീറ്റിൽ നിന്ന് മകനെ സ്ഥാനാർത്ഥിയാക്കണമെന്ന ചമ്പായിയുടെ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ ഭിന്നത ഉടലെടുത്തതെന്ന് ജെഎംഎം വൃത്തങ്ങൾ പറയുന്നു. ' ചമ്പായി സോറൻ കൊൽക്കത്തയിൽ പോയി ബിജെപി നേതാക്കളെ കണ്ടിരുന്നു. അദ്ദേഹം ബിജെപിയിൽ ചേരുമ്പോൾ എല്ലാം വ്യക്തമാകും.' -ഒരു ജെഎംഎം നേതാവ് പറഞ്ഞു.

Advertisment

Read More

Jmm Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: