scorecardresearch

ബലാത്സംഗ കൊല; എ.സി.പി അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

യുവഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയേക്കും

യുവഡോക്ടർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയേക്കും

author-image
WebDesk
New Update
Kolkata Doctor Rape and Murder Case, 3 cops suspended

എക്സ്‌പ്രസ് ചിത്രം

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ബലാത്സംഗ കൊലയുടെ പശ്ചാത്തലത്തിൽ, ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രണ്ട് അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർമാരെയും ഒരു ഇൻസ്‌പെക്ടറെയുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എ.സി.പിമാരായ ഷാക്കിർ ഉദ്ദീൻ സർദാർ, രമേഷ് ഷാ ചൗധരി, ഇൻസ്പെക്ടർ രാകേഷ് മിൻസ് എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു.

Advertisment

അതേസമയം, മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയേക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പ്രിൻസിപ്പൽ നൽകിയ മൊഴികളിലെ വൈരുദ്യങ്ങൾ കണക്കിലെടുത്ത് പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അഞ്ച് ദിവസം തുടർച്ചയായി മുൻ പ്രിൻസിപ്പലിനെ സിബിഐ ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ചയും ചോദ്യം ചെയ്യലിനായി സന്ദീപ് ഘോഷ് സിബിഐ ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. സുരക്ഷ വിലയിരുത്താൻ സിഐഎസ്എഫ് സംഘം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.

തുടർച്ചയായ 13-ാം ദിവസവും പ്രതിഷേധം ആളിക്കത്തുകയാണ്. ജൂനിയർ ഡോക്‌ടർമാരുടെ സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും രോഗികളുടെ നീണ്ട ക്യൂവാണ്. ഒപി വിഭാഗത്തിലെയും അത്യാഹിത വിഭാഗത്തിലെയും സേവനങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.

Advertisment

ഡ്യൂട്ടിക്ക് ജൂനിയർ ഡോക്ടർമാരില്ലാത്തതിനാൽ നിരവധി ശത്രക്രിയകൾ മാറ്റിവെയ്ക്കേണ്ടി വന്നെന്ന് കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. ജൂനിയർ ഡോക്ടർമാർക്ക് പകരമായി സീനിയർ ഡോക്ടർമാരോട് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More

Kolkata Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: