scorecardresearch

ലാറ്ററൽ എൻട്രി നിയമനം; എതിർപ്പ് ഫലംകണ്ടു, പരസ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം

ഉന്നത സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള 45 തസ്തികകൾ ലാറ്ററൽ എൻട്രി വഴി നികത്താനായി നൽകിയ പരസ്യം റദ്ദാക്കാനാണ് യുപിഎസസിയോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്

ഉന്നത സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള 45 തസ്തികകൾ ലാറ്ററൽ എൻട്രി വഴി നികത്താനായി നൽകിയ പരസ്യം റദ്ദാക്കാനാണ് യുപിഎസസിയോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്

author-image
WebDesk
New Update
Upsc, Union Public Service Commission

എക്സ്‌പ്രസ് ഫൊട്ടോ (ഫയൽ)

ഡൽഹി: ലാറ്ററൽ എൻട്രിയിലൂടെ തസ്തിക നികത്താൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പ്രസിദ്ധീകരിച്ച പരസ്യം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ, തീരുമാനം റദ്ദാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. ഉന്നത സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള 45 തസ്തികകൾ ലാറ്ററൽ എൻട്രി മോഡ് വഴി നികത്താനായി നൽകിയ പരസ്യം റദ്ദാക്കാനാണ് യുപിഎസസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

'പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സേവനങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണം. സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഭരണഘടനാപരമായ ഉത്തരവ് ഉയർത്തിപ്പിടിക്കേണ്ടത് പ്രധാനമാണ്,' യുപിഎസ്‌സി ചെയർപേഴ്‌സണ് അയച്ച കത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

ഈ തസ്തികകൾ സ്പെഷ്യലൈസ്ഡ് ആയി കണക്കാക്കുകയും സിംഗിൾ കേഡർ തസ്തികകളായി നിയുക്തമാക്കുകയും ചെയ്തതിനാൽ, നിയമനങ്ങളിൽ സംവരണത്തിന് ഒരു വ്യവസ്ഥയും ഇല്ലെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയുള്ള പശ്ചാത്തലത്തിൽ ഈ വശം അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

24 കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് ലാറ്ററൽ എൻട്രിയിലൂടെ അപേക്ഷ ക്ഷണിച്ചത്. ഓഗസ്റ്റ് 17ന് യുപിഎസ്‌സി ഇതിനായി പരസ്യം പ്രസദ്ധീകരിച്ചു. പ്രതിപക്ഷവും ബിജെപിയുടെ പ്രധാന സഖ്യകക്ഷികളായി ജെഡിയുവും എൽജെപിയും നീക്കത്തെ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര നീക്കം. 

Read More

Advertisment
Central Government Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: