/indian-express-malayalam/media/media_files/uploads/2017/01/vinayan.jpg)
ഫയൽ ഫൊട്ടോ
Keralamalayalam Highlights: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ വിമർശനവുമായി സംവിധായകൻ വിനയൻ. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ, ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കു. 'നിങ്ങളുടെ മുഖം വികൃതമല്ലെ, എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വിനയൻ പ്രതികരിച്ചു. സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്.
അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവകരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഢനങ്ങളുടെ എല്ലാം ബ്ളാക്മെയിൽ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ... വിനയൻ ഫേസ്ബുക്കിൻ കുറിച്ചു.
- Aug 19, 2024 20:19 IST
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴി നൽകിയവർക്ക് പിന്തുണയുമായി ആസിഫ് അലി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരണവുമായി നടന്‍ ആസിഫ് അലി. കമ്മിറ്റിക്ക് മുന്‍പാകെ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്നും സിനിമയിൽ നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ച എല്ലവർക്കും പിന്തുണ നല്‍കുന്നുവെന്നും ആസിഫ് അറിയിച്ചു.
- Aug 19, 2024 19:38 IST
ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ
വയാനാട് ഉരുൾപൊട്ടലിന്റെ പശ്ചത്തലത്തിൽ സർക്കാർ ദുരിതബാധിതർക്ക് അനുവദിച്ച അടിയന്തര ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമീഷൻ. വയനാട് കലക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
- Aug 19, 2024 16:37 IST
ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ്
മലയാളം സിനിമയിലെ സ്ത്രീകൾ നേരിടുന്നത് കടുത്ത ചൂഷണമാണെന്ന് ചൂണ്ടിക്കാട്ടി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. റിപ്പോര്‍ട്ട് ഏത് തരത്തിലാണ് ഞങ്ങളെ ബാധിക്കുന്നതെന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്നോ ധാരണയില്ല. അമ്മ ഷോ റിഹേഴ്‌സല്‍ തിരക്കിലാണ് തങ്ങള്‍. അതിനാണ് പ്രധാന്യം കൊടുക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് മറുപടി പറയുമെന്നും സിദ്ധിഖ് പ്രതികരിച്ചു.
- Aug 19, 2024 14:50 IST
സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നു. വെളിപ്പെടുത്തുകൾ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി റിപ്പോർട്ടിലുണ്ട്. Read More
- Aug 19, 2024 14:20 IST
രഞ്ജിനിയുടെ ഹർജി അനുവദിച്ചില്ല
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി
- Aug 19, 2024 14:01 IST
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും സസ്പെൻസ്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനാണ് ശ്രമം.
- Aug 19, 2024 13:20 IST
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തു വിടും
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് 2.30 ന് പുറത്തുവിടും. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ല. 233 പേജുകളാണ് പുറത്തുവിടുക. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുക. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തില്ല.
- Aug 19, 2024 12:35 IST
ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശിച്ചു.
- Aug 19, 2024 12:08 IST
എല്ലാവർക്കും പണം തിരിച്ചു നൽകുമെന്ന് കേരള ഗ്രാമീൺ ബാങ്ക്
സർക്കാരിന്റെ ആശ്വാസധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച നടപടി തിരുത്തുമെന്ന് കേരള ഗ്രാമീണ്‍ബാങ്ക്. ഇഎംഐ തുക ഈടാക്കിയ മൂന്ന് പേരുടെ അക്കൗണ്ടിലേക്ക് പണം തിരികെ അയച്ചിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഇഎംഐ പിടിച്ച മുഴുവൻ പേരുടെയും പണം തിരികെ നൽകുമെന്ന് ബാങ്ക് വ്യക്തമാക്കി.
- Aug 19, 2024 11:54 IST
യുക്രൈൻ്റെ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
റഷ്യയിൽ യുക്രൈൻ്റെ ഭാഗത്ത് നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ തൃശൂർ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാണ് മരിച്ചത്.
- Aug 19, 2024 11:25 IST
വയനാട് ദുരന്തം: ബാങ്കുകൾ മുഴുവൻ വായ്പകളും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങളിലെ ആളുകളുടെ മുഴുവൻ വായ്പകളും ബാങ്കുകൾ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലുണ്ടായത് വലിയ ദുരന്തമാണ്. വായ്പയെടുത്തവരിൽ പലരും ജീവിച്ചിരിപ്പില്ല. ബാങ്കുകളെ സംബന്ധിച്ച് ചെറിയ തുക മാത്രമാണ് കടം എഴുതി തള്ളാൻ ആവശ്യമായി വരുന്നത്. ബാങ്കുകൾക്ക് താങ്ങാവുന്ന തുകയേ ഉള്ളൂ. കേരള ബാങ്കിന്റെ മാതൃക എല്ലാവരും സ്വീകരിക്കണം. ബാങ്കുകൾ സ്വമേധയാ കടം എഴുതി തള്ളണമെന്നും ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
- Aug 19, 2024 11:08 IST
ജസ്നയുടെ തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം
ജസ്ന തിരോധാനക്കേസിൽ പുതിയ വഴിത്തിരിവ്. ജസ്നയോട് സാമ്യമുളള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്ന മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും
- Aug 19, 2024 10:54 IST
സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ചു, കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം
വയനാട്ടിലെ ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
- Aug 19, 2024 10:39 IST
വടകരയിലെ ബാങ്കില്‍ നിന്ന് 26.4 കിലോ സ്വര്‍ണം തട്ടിയ കേസിൽ മുന്‍ മാനേജര്‍ പിടിയില്‍
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധാ ജയ കുമാര്‍ പിടിയില്‍. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പരാതി.
- Aug 19, 2024 10:21 IST
അർജുൻ്റെ കോഴിക്കോട്ടെ വീട്ടിൽ ഈശ്വർ മൽപെ ഇന്നെത്തും
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us