/indian-express-malayalam/media/media_files/2cX0wCvz6V6jyiGvBCnq.jpg)
അപകടം നടന്ന സ്ഥലത്തെ ദൃശ്യം
ന്യൂഡൽഹി: എസിയുടെ ഔട്ട്ഡോർ യൂണിറ്റ് തലയിൽ വീണ് 18 കാരൻ മരിച്ച സംഭവത്തിൽ കുരങ്ങുകളെ കുറ്റപ്പെടുത്തി കെട്ടിട ഉടമ. കുരങ്ങുകൾ ഈ പ്രദേശത്ത് വിഹരിക്കാറുണ്ടെന്നും ഭീഷണിയാണെന്നും മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിക്കുന്ന ഉടമ ഡോറി വാല പറഞ്ഞു. ''കുട്ടികൾ റോഡിൽ നിൽക്കുകയായിരുന്നു, കുരങ്ങുകൾ എസിയിൽ തൂങ്ങിയിരിക്കാം,” അവർ പറഞ്ഞു.
ഉടമയുടെ 18 വയസുള്ള മകൻ മരിച്ച ജിതേഷിന്റെയും പരുക്കേറ്റ പ്രൻഷുവിന്റെയും സുഹൃത്താണ്. കൂട്ടുകാരനെ കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കെട്ടിട ഉടമയ്‌ക്കെതിരെ ബിഎൻഎസിന്റെ സെക്ഷൻ 106 (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് 6.45 ഓടെയാണ് അപകടമുണ്ടായത്. ജിതേഷും പ്രൻഷുവും കെട്ടിടത്തിനു താഴെയായി സംസാരിച്ചു നിൽക്കുകയായിരുന്നു. ജിതേഷ് സ്കൂട്ടറിനു പുറത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് എസിയുടെ ഔട്ട്ഡോർ യൂണിറ്റ് ജിതേഷിന്റെ തലയിലേക്ക് വീഴുകയായിരുന്നു. ജീതേഷിനു സമീപത്തുനിന്ന പ്രൻഷുവിനും അപകടത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. പ്രൻഷു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
Read More
- മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ, നിങ്ങളുടെ മുഖം വികൃതമല്ലേ: വിനയൻ
- മെഡിക്കൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചു, ഡോക്ടർ അറസ്റ്റിൽ
- കൊൽക്കത്തയിലെ ബലാത്സംഗ കൊല; സ്വമേധയ കേസെടുത്ത് സുപ്രീം കോടതി
- ബിജെപിയിലേക്കോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചംപയ് സോറൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us