scorecardresearch

കൊൽക്കത്തയിലെ ബലാത്സംഗ കൊല; സ്വമേധയ കേസെടുത്ത് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ ചദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി.വൈ ചദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും

author-image
WebDesk
New Update
Kolkata Doctor Rape and Murder Case

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ, സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്ക് നടത്തിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി ഇടപെടൽ.

Advertisment

ആശുപത്രിയുടെ സുരക്ഷ, ഷിഫ്റ്റ് സമയം, നിലവിലുള്ള കേസ് അന്വേഷണം, കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ അഞ്ച് ആവശ്യങ്ങൾ പട്ടികപ്പെടുത്തി മെഡിക്കൽ ബോഡി പ്രധാനമന്ത്രിക്ക് കത്തു നൽകിയിരുന്നു. അതേസമയം, ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും സിബിഐ ചോദ്യം ചെയ്തു.

സംഭവത്തിന് മുമ്പും ശേഷവും മുൻ പ്രിൻസിപ്പൽ നടത്തിയ ഫോൺ വിളികളുടെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസി പരിശോധിക്കാൻ നീക്കം നടത്തുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഘോഷിൻ്റെ കോൾ റെക്കോർഡുകൾ ശേഖരിക്കാൻ മൊബൈൽ സേവന ദാതാവിനെ ബന്ധപ്പെടാൻ സിബിഐ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പ്രതിഷേധം ശക്തനമായതിനെ തുടർന്ന് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച മുതൽ ഏഴ് ദിവസത്തേക്കാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. യുവഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തയിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. 

Advertisment

നൂറുകണക്കിന് യുവതി യുവാക്കൾ റോഡ് തടഞ്ഞു പ്രതിഷേധിക്കുകയാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കൾ സംഘടിച്ചെത്തി സമരം നടത്തി. കറുത്ത കൊടിയേന്തിയും മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തെത്തി.

Read More

Supreme Court Kolkata Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: