scorecardresearch

കൊൽക്കത്ത ബലാത്സംഗം കൊല; മുൻ പ്രിൻസിപ്പലിനെ ചോദ്യംചെയ്ത് സിബിഐ

മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് വെള്ളിയാഴ്ച ഒന്നര മണിക്കൂറിലേറെ സിബിഐ ചോദ്യംചെയ്തത്

മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് വെള്ളിയാഴ്ച ഒന്നര മണിക്കൂറിലേറെ സിബിഐ ചോദ്യംചെയ്തത്

author-image
WebDesk
New Update
Kolkata doctor murder

എക്സ്‌പ്രസ് ചിത്രം

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്ത സിബിഐ. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയാണ് വെള്ളിയാഴ്ച ഒന്നര മണിക്കൂറിലേറെ സിബിഐ ചോദ്യംചെയ്തത്.

Advertisment

കൊൽക്കത്തയിലെ സിജിഒ കോംപ്ലക്സിലെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തത്. കൊൽക്കത്ത പൊലീസ് കോസു കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചോദ്യം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. 

കേസിൽ, കൊൽക്കത്ത പൊലീസിലെ രണ്ട് എസ്ഐടി ഉദ്യോഗസ്ഥരെയും, ആശുപത്രിയിലെ നാലു ഡോക്ടർമാരെയും നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ 12 അംഗ പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

യുവഡോക്ടറുടെ കൊലപാതകവും അതിനെ തുടർന്ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രി അടിച്ചുതകർത്ത സംഭവത്തിലും പശ്ചിമ ബംഗാൾ സർക്കാരിനെ കൊൽക്കത്ത ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായെന്ന് ഹൈക്കോടതി വിലയിരുത്തി. അർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കണം എന്നുകാട്ടിയുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം ഉണ്ടായത്.

Advertisment

ആശുപത്രി അടച്ചുപൂട്ടാൻ കോടതിക്ക് ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 21ന് ആശുപത്രിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് പൊലീസിനോടും ആശുപത്രി അഡ്മിനിസ്ട്രേറ്ററോഷനോടും നിർദ്ദേശിച്ചു.

അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളായ സിപിഐഎമ്മിനെയും ബിജെപിയെയും മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. ആശുപത്രി അടിച്ചു തകർത്തതിന് പിന്നിലും സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നതിലും ഇരുപാട്ടികൾക്കും പങ്കുണ്ടെന്ന് മമത ആരോപിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ആവർത്തിച്ച മമത, അന്വേഷണത്തിൽ കൊൽക്കത്ത പൊലീസിനെ അഭിനന്ദിച്ചു.

Read More

Mamata Banerjee Kolkata Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: